പുതുക്കാട്‌ പോലീസ്‌ സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

Saturday 13 August 2011 10:41 pm IST

കൊടകര : ജനമൈത്രി പോലീസ്‌ കൂടുതല്‍ സ്റ്റേഷനു കളിലേക്ക്‌ വ്യാപിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സ്വന്തമായി സ്ഥലമുള്ള സ്റ്റേഷനുകള്‍ക്ക്‌ പുതിയ കെട്ടിടം പണിയാനും സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പുതുക്കാട്‌ പോലീസ്സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ.സി. രവീന്ദ്ര നാഥ്‌ എംഎല്‍എയുടെ അധ്യ ക്ഷതയില്‍ നടന്ന ചടങ്ങില്‍ പി.സി.ചാക്കോ എംപി മുഖ്യാ തിഥിയായിരുന്നു. പോലീസ്‌ സ്റ്റേഷനുകളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. പ്രവര്‍ത്തന സൗകര്യങ്ങള്‍ കണക്കാക്കി ജനമൈത്രി പോലീസ്‌ സ്റ്റേഷനുകളില്‍ 5 പോലീസുകാരെ കൂടുതലായി നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എംഎല്‍എമാരായ പി.എ.മാധവന്‍, എം.പി. വിന്‍സെന്റ്‌, ജില്ലാ പഞ്ചാ യത്ത്‌ പ്രസിഡന്റ്‌ കെ.വി. ദാസന്‍, ഐജി ഡോ.ബി. സന്ധ്യ, റൂറല്‍ പോലീസ്‌ ചീഫ്‌ ദേബേഷ്‌ കുമാര്‍ ബെഹ്‌റ എന്നിവര്‍ സംബന്ധിച്ചു.