ഹോം » പ്രാദേശികം » കാസര്‍കോട് » 

കമ്മാടംകാവ്‌ സര്‍ക്കാര്‍ സംരക്ഷിക്കണം: ബിജെപി

August 13, 2011

കാസര്‍കോട്‌: ഹൊസ്ദുര്‍ഗ്‌ താലൂക്കിലെ വെസ്റ്റ്‌ എളേരി പഞ്ചായത്തിണ്റ്റെ പരിധിയിലുള്ള പുരാതനവും പരിസ്ഥിതി പ്രാധാന്യമുള്ള കമ്മാടം കാവിനെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന്‌ ബിജെപി ജില്ലാ പ്രസിഡണ്ട്‌ എം.നാരായണ ഭട്ട്‌, ജനറല്‍ സെക്രട്ടറി വി.ബാലകൃഷ്ണ ഷെട്ടി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഏകദേശം 6൦ ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കാവ്‌ പ്രദേശം പല സ്വകാര്യ വ്യക്തികളും കയ്യേറി കൊണ്ടിരിക്കുകയാണ്‌. ഇത്തരത്തില്‍ ഹിന്ദു ആരാധനാലയങ്ങളുടെ മേല്‍ നടക്കുന്ന കയ്യേറ്റ ശ്രമങ്ങളെ തടയണം. കമ്മാടം കാവ്‌ കയ്യേറുന്നതിനെതിരെ സര്‍വ്വകക്ഷി യോഗം കൈകൊണ്ട തീരുമാനത്തിന്‌ ബിജെപി പൂര്‍ണ പിന്തുണ അറിയിച്ചു. കമ്മാടം കാവ്‌ കൈയ്യേറ്റത്തിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ബിജെപിയുടെ നേതൃത്വത്തില്‍ സമരം തുടങ്ങുമെന്ന്‌ നേതാക്കള്‍ മുന്നറിയിപ്പ്‌ നല്‍കി.

Related News from Archive
Editor's Pick