പള്ളോട്ട്‌ വാര്‍ഡിലേത്‌ പണത്തിണ്റ്റെയും മദ്യത്തിണ്റ്റെയും വിജയം: ബിജെപി

Saturday 13 August 2011 11:39 pm IST

മാവുങ്കാല്‍: പള്ളോട്ട്‌ വാര്‍ഡില്‍ ചില വോട്ടര്‍മാരെ പണവും മദ്യവും നല്‍കി സ്വാധീനിച്ച്‌ ജനാധിപത്യ പ്രക്രിയയെ അപഹസിച്ചുകൊണ്ടാണ്‌ കോണ്‍ഗ്രസ്സ്‌ വാര്‍ഡ്‌ തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന്‌ ബിജെപി അജാനൂറ്‍ പഞ്ചായത്ത്‌ കമ്മിറ്റി യോഗം വിലയിരുത്തി. ഭരണ സ്വാധിനമുപയോഗിച്ച്കൊണ്ട്‌ പോലീസിനെ നിരത്തിയും, സാധാരണക്കാരെ ഭീഷണിപ്പെടുത്തികൊണ്ടും, സ്വതന്ത്രമായ വോട്ടവകാശത്തെ പരിഹാസ്യമാക്കിക്കൊണ്ടാണ്‌ ഈ വാര്‍ഡില്‍ കോണ്‍ഗ്രസ്സിന്‌ ജയിക്കാന്‍ സാധിച്ചത്‌. ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഗാന്ധിജിയുടെ പേരില്‍ ആണയിടുന്ന ഉന്നതരായ കോണ്‍ഗ്രസ്സ്‌ നേതാക്കള്‍ തന്നെ നേതൃത്വം കൊടുത്തു എന്നുള്ളതാണ്‌ വിരോധഭാസം. ഉപതിരഞ്ഞെടുപ്പ്‌ വിജയത്തിണ്റ്റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി മുഴക്കി അവരെ ഒതുക്കി നിര്‍ത്താമെന്ന്‌ ആരെങ്കിലും വ്യാമോഹിക്കുന്നണ്ടെങ്കില്‍ അവര്‍ ദിവാസ്വപ്നം കാണുകയാണെന്നും, പ്രവര്‍ത്തകര്‍ക്കെതിരെ വരുന്ന ഏതൊരു ഭീഷണിക്കെതിരേയും യുക്തമായ രീതിയില്‍ പ്രതികരിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും യോഗം ചൂണ്ടിക്കാട്ടി. യോഗത്തില്‍ രവിമാവുങ്കാല്‍ അദ്ധ്യക്ഷത വഹിച്ചു.