ഹോം » പൊതുവാര്‍ത്ത » 

തമിഴരെ അധിക്ഷേപിച്ച് യു.എസ് പ്രതിനിധി മാപ്പ് പറയണം – ജയലളിത

August 14, 2011

ചെന്നൈ: തമിഴ് വംശജരെ അധിക്ഷേപിച്ച അമേരിക്കന്‍ നയതന്ത്ര പ്രതിനിധി തമിഴ് ജനതയോട് മാപ്പ് പറയണമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടു. തമിഴര്‍ വൃത്തിഹീനരും കറുത്തവരുമാണെന്നായിരുന്നു ചെന്നൈയിലെ യു.എസ് വൈസ് കൌണ്‍സില്‍ മൗറീന്‍ ഷാവോ പറഞ്ഞത്.

എസ്.ആര്‍.എം സര്‍വകലാശാലയിലെ പ്രസംഗത്തിനിടെയാണ് മൗറീന്‍ ഷാവോ വിവാദ പരാമര്‍ശം നടത്തിയത്. പഠനകാലത്തെ അനുസ്മരിച്ച അവര്‍ ഇന്ത്യയിലൂടെ സഞ്ചരിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവച്ചു.

ദല്‍ഹിയില്‍ നിന്ന് ഒറീസയിലേക്കു പോകാന്‍ 72 മണിക്കൂര്‍ വേണ്ടി വന്നപ്പോള്‍ തന്റെ ശരീരം മുഴുവന്‍ കറുത്തു കരിവാളിച്ചു തമിഴരെ പോലെയായെന്നായിരുന്നു പരാമര്‍ശം. സംഭവം വിവാദമായതോടെ പരാമര്‍ശം അനുചിതമായിപ്പോയെന്നു യു.എസ് കോണ്‍സുലേറ്റ് പ്രതികരിച്ചു.

എന്നാല്‍ മൗറിന്റെ പരാമര്‍ശം ആരെയും വ്രണപ്പെടുത്താനല്ലെന്നും പഴയ കാര്യങ്ങള്‍ ഓര്‍ക്കുക മാത്രമാണു ചെയ്തതെനന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick