ഹോം » പൊതുവാര്‍ത്ത » 

കാനഡ സിറിയയ്ക്ക്‌ മേലുള്ള ഉപരോധം നീട്ടി

August 14, 2011

ടൊറോന്റോ: സിറിയയ്ക്ക്‌ മേലുള്ള ഉപരോധം കാനഡ നീട്ടി. കാനേഡിയന്‍ വിദേശകാര്യമന്ത്രി ജോണ്‍ ബെയ്‌ഡ്‌ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. കഴിഞ്ഞ മെയ്‌ മാസത്തിലാണ്‌ ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ സിറിയ്ക്ക്‌ മേല്‍ കാനഡ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്‌.

ജനാധിപത്യ പ്രക്ഷോഭം സിറിയയില്‍ തുടരുന്ന സാഹചര്യത്തിലാണ് ഉപരോധം നീട്ടാന്‍ തീരുമാനിച്ചത്. പ്രസിഡന്റ് ബഷര്‍ ആസാദ് സര്‍ക്കാരിലെ മന്ത്രിമാര്‍ ക്യാനഡയിലേക്ക് വരുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇവരുടെ ബാങ്ക് അക്കൗണ്ടുകളും ആസ്തികളും മരവിപ്പിച്ചു.

രാജ്യത്ത് ആസാദ് ഭരണത്തില്‍ അക്രമം വര്‍ദ്ധിച്ചുവരികയാണെന്ന് ബയേഡ് പറഞ്ഞു. അഞ്ചു മാസത്തിനിടെ 1700 സാധാരണക്കാരെ സൈന്യം കൊല്ലപ്പെടുത്തിയെന്ന് പ്രക്ഷോഭകര്‍ അറിയിച്ചു.

Related News from Archive
Editor's Pick