കല്‍പ്പറ്റ : വയനാട്ടിലെ ചെന്നലോട് നടന്ന ആറാമത് ഓള് കേരള പ്രൈസ്മണി ഓപ്പണ്‍ ടേബിള്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ വനിതകളില്‍ സിംഗിള്‍സില്‍ ആതിഥേയ ജില്ലയില്‍നിന്നുള്ള ജാസ്മിന് സണ്ണി ജേതാവായി. ഫൈനലില്‍ ആലപ്പുഴയുടെ മരിയ റോണിയെ മൂന്നിനെതിരെ നാല് സെറ്റിനാണ് ജാസ്മിന്റെ വിജയം. സ്കോര്‍: 11-8, 12-10, 8-11, 6-11, 11-7, 8-11, 11-4.
പുരുഷ സിംഗിള്‍സ് ഫൈനലില്‍ തിരുവനന്തപുരത്തിന്റെ എം.ഹരികൃഷ്ണന് എറണാകുളത്തിന്റെ മിഷാല്‍ ദിലാവറിനെ പരാജയപ്പെടുത്തി. സ്കോര്‍: 14-12, 14-12, 13-11, 9-11, 11-6.
യൂത്ത് ഗേള്‍സില്‍ ആലപ്പുഴയുടെ മരിയ റോണിയാണ് വിജയി. ഫൈനലില്‍ സ്വന്തം ജില്ലയില്‍നിന്നുള്ള ജിയ അന്ന ജോര്‍ജ് ആയിരുന്നു എതിരാളി. സ്കോര്‍: 11-08, 11-09, 11-8, 3-11, 11-7.
യൂത്ത് ബോയ്സ് ഫൈനലില്‍ തിരുവനന്തപുരത്തിന്റെ എം.ഹരികൃഷ്ണന് കോഴിക്കോടിന്റെ സുബോജിത്കറിനെ പരാജയപ്പെടുത്തി. സ്കോര്‍: 11-5, 6-11, 11-2, 13-11, 11-9.
വെറ്ററന്‍സ് സിംഗിള്‍സ് ഫൈനലില്‍ തിരുവനന്തപുരത്തിന്റെ ആര്.രാജേന്ദ്രന് നേരിട്ടുള്ള മൂന്ന് സെറ്റിന് കോട്ടയത്തിന്റെ ആര്.ശങ്കര അയ്യരെ തോല്പിച്ചു. സ്കോര്‍: 11-5, 11-8, 11-7.
സബ്ജൂനിയര് ഗേള്‍സ്, ജൂനിയര്‍ ഗേള്‍സ്, ജൂനിയര്‍ ബോയ്സ് വിഭാഗങ്ങളില്‍ ആലപ്പുഴയുടെ ജേതാക്കളായി. ജൂനിയര്‍ ഗേള്‍സ്, സബ്ജൂനിയര് ബോയ്സ് വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി.
സബ്ജൂനിയര് ഗേള്‍സ് ഫൈനലില്‍ ആലപ്പുഴയുടെ ആര്.അശ്വനി നേരിട്ടുള്ള മൂന്ന് സെറ്റിന് വയനാടിന്റെ അനാമിക ജോണ്‍സിനെ വീഴ്ത്തി. സ്കോര്‍: 11-9, 11-7, 11-7.
സബ്ജൂനിയര് ബോയ്സില് എറണാകുളത്തിന്റെ മിഷാല്‍ ദിലാവറിനാണ് കിരീടം. കലാശക്കളിയില്‍ ആലപ്പുഴയുടെ അനസ് ഇര്‍ഷാദിനെയാണ് നേരിട്ടത്. രണ്ടിനെതിരെ മൂന്നു സെറ്റിനായിരുന്നു മിഷാലിന്റെ വിജയം. സ്കോര്‍: 11-7, 8-11, 12-10, 6-11, 11-7.
ജൂനിയര്‍ ഗേള്‍സ് ഫൈനലില്‍ ആലപ്പുഴയുടെ മരിയ റോണി സ്വന്തം നാട്ടുകാരിയായ ജിയ അന്ന ജോര്‍ജിനെയാണ് തോല്പിച്ചത്. ഒന്നിനെതിരെ മുന്ന് സെറ്റിനായിരുന്നു മരിയയുടെ വിജയം. സ്കോര്‍: 11-2, 11-4, 19-17, 12-10.
ജൂനിയര്‍ ബോയ്സ് കലാശക്കളി ആറ് സെറ്റ് നീണ്ടു. ആലപ്പുഴയുടെ അനസ് ഇര്‍ഷാദും എറണാകുളത്തിന്റെ മിഷാല്‍ ദിലാവറുമാണ് ഏറ്റുമുട്ടിയത്. രണ്ടിനെതിരെ നാല് സെറ്റിന് അനസ് വിജയം സ്വന്തമാക്കി. സബ്ജൂനിയര് വിഭാഗത്തില്‍ മിഷാലിനു മുന്നില്‍ പതറിയതിനു മധുരപ്രതികാരം. സ്കോര്‍: 11-9, 11-7, 9-11, 14-12, 9-11, 11-6.
മിനി കേഡറ്റ്(പെണ്‍കുട്ടികള്‍) വിഭാഗത്തില്‍ വയനാടിന്റെ അഭിന.എം.വിത്സന് ജേതാവായി. ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് സെറ്റിന് ആലപ്പുഴയുടെ റീവ അന്ന മൈക്കിളിനെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 6-11, 11-9, 9-11, 11-9, 11-7.
മിനി കേഡറ്റ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിന്റെ ജൂബൈര്ഖാന് ഒന്നാമനായി. ഫൈനലില്‍ എറണാകുളത്തിന്റെ ആദിത്യ ജോസഫ് ആയിരുന്നു എതിരാളി. സ്കോര്‍: 11-9, 7-11, 11-8, 8-11, 11-7.
കേഡറ്റ് ഗേള്‍സ് ഫൈനലില്‍ വയനാടിന്റെ ജൂലിയ ജോഷി നേരിട്ടുള്ള മൂന്ന് സെറ്റിന് ആലപ്പുഴയുടെ റിനു ബൈജുവിനെ പരാജയപ്പെടുത്തി. സ്കോര്‍: 11-9, 11-7, 11-8.കേഡറ്റ് ബോയ്സില് കോഴിക്കോടിന്റെ മുഹമ്മദ് സഹിലാണ് ഒന്നാമന്. കോഴിക്കോടിന്റെതന്നെ ജൂബൈര്ഖാനെയാണ് ഫൈനലില്‍ നേരിട്ടത്. സ്കോര്‍: 11-6, 11-9, 5-11, 11-9.
സമാപന ചടങ്ങില്‍ ടേബിള്‍ ടെന്നിസ് ഇന്റര്‍നാഷണല്‍ അംപയര്‍ പി.സി.രഞ്ജിത്ത് ട്രോഫികള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: