ഹോം » പ്രാദേശികം » കണ്ണൂര്‍ » 

അധികൃതരുടെ അവഗണന; ഉപഭോക്താക്കള്‍ ബിഎസ്‌എന്‍എല്‍ ഉപേക്ഷിക്കുന്നു

August 14, 2011

മട്ടന്നൂറ്‍: ബിഎസ്‌എന്‍എല്‍ അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച്‌ ഒരു ഗ്രാമത്തിലെ മുഴുവന്‍ ടെലഫോണ്‍ വരിക്കാരും ലാണ്റ്റ്‌ ഫോണുകള്‍ ഉപേക്ഷിക്കുന്നു. ഇരിക്കൂറ്‍ ടെലഫോണ്‍ എക്സ്ചേഞ്ചിന്‌ കീഴിലുള്ള മട്ടന്നൂറ്‍ നഗരസഭയില്‍പ്പെടുന്ന മണ്ണൂറ്‍ ഗ്രാമവാസികളാണ്‌ ബിഎസ്‌എന്‍എല്‍ ടെലഫോണുകള്‍ ബഹിഷ്കരിക്കുന്നത്‌. ഈ പ്രദേശത്തെ നൂറോളം ടെലഫോണുകള്‍ നിശ്ചലമായിട്ട്‌ മാസങ്ങളായി. നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക്‌ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ ബിഎസ്‌എന്‍എല്‍ ഉപേക്ഷിച്ച്‌ മറ്റ്‌ സ്വകാര്യ കമ്പനികളുടെ ലാണ്റ്റ്‌ കണക്ഷനുകള്‍ എടുക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്‌. ഇതിനായി വിപുലമായ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച്‌ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്‌. മണ്ണൂറ്‍ പ്രദേശത്തെ ഇരിക്കൂറ്‍ എക്സ്ചേഞ്ച്‌ പരിധിയില്‍ നിന്നും വേര്‍പെടുത്തി മട്ടന്നൂറ്‍ എക്സ്ചേഞ്ച്‌ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തിന്‌ ഏറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. ഇരിക്കൂറ്‍ പുഴയില്‍ക്കൂടി കേബിള്‍ വഴിയാണ്‌ മണ്ണൂരിലേക്ക്‌ കണക്ഷന്‍ നല്‍കുന്നത്‌. പുഴയില്‍ വെള്ളം കയറിയതിനാല്‍ ഇപ്പോള്‍ കേബിളുകള്‍ മാറ്റാന്‍ സാധിക്കില്ല എന്ന അധികൃതരുടെ മറുപടിയെത്തുടര്‍ന്നാണ്‌ നാട്ടുകാര്‍ ബിഎസ്‌എന്‍എല്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്‌.

Related News from Archive
Editor's Pick