ഹോം » വാര്‍ത്ത » പ്രാദേശികം » കാസര്‍കോട് » 

കേന്ദ്രസര്‍വ്വകലാശാലയും മെഡിക്കല്‍ കോളേജും ജില്ലയില്‍ നിന്ന്‌ മാറ്റി സ്ഥാപിക്കാനുള്ള ശ്രമം തടയും: ബിജെപി

August 14, 2011

കാസര്‍കോട്‌: കേന്ദ്രസര്‍വ്വകലാശാലയും കേന്ദ്ര മെഡിക്കല്‍ കോളേജും എന്‍ഡോസള്‍ഫാണ്റ്റെ പേര്‌ പറഞ്ഞ്‌ ജില്ലയില്‍ നിന്നും മാറ്റി സ്ഥാപിക്കാനുള്ള ചില നിഗൂഡ ശക്തികളുടെ ശ്രമത്തെ തടയുമെന്ന്‌ ബിജെപി ജില്ലാ കമ്മിറ്റി പത്രകുറിപ്പില്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശമെന്ന്‌ പരിഗണിച്ചും ജില്ലയിലെ സാമ്പത്തിക പിന്നോക്കാവസ്ഥ മുന്നില്‍ കണ്ട്‌ കൊണ്ടും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരും വിസിയും എന്‍ഡോസള്‍ഫാണ്റ്റെ പേര്‌ പറഞ്ഞ്‌ കാസര്‍കോട്‌ നിന്ന്‌ പത്തനംതിട്ടയ്ക്ക്‌ മാറ്റുവാനുള്ള ശ്രമമാണ്‌ നടത്തുന്നത്‌. കേന്ദ്ര സര്‍വ്വകലാശാലയും മെഡിക്കല്‍ കോളേജും ജില്ലയില്‍ തന്നെ നിലനിര്‍ത്താന്‍ വേണ്ടി പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം നടത്തും. ജില്ലക്ക്‌ ലഭിക്കേണ്ട സര്‍വ്വകലാശാലയും മെഡിക്കല്‍ കോളേജും സംരക്ഷിക്കുവാന്‍ വേണ്ടിയും എന്‍ഡോസള്‍ഫാണ്റ്റെ പേര്‌ പറഞ്ഞ്‌ ജില്ലയുടെ വികസനം മുടക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കതിരെ വരും ദിവസങ്ങളില്‍ സമര പരിപാടികള്‍ ശക്തമാക്കുമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട്‌ എം.നാരായണ ഭട്ട്‌, ജനറല്‍ സെക്രട്ടറി വി.ബാലകൃഷ്ണ ഷെട്ടി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കാസര്‍കോട് - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick