ഹോം » ലോകം » 

ആഭ്യന്തര പ്രശ്നങ്ങള്‍ ഇന്ത്യയ്ക്ക് പരിഹരിക്കാനാവും – യു.എസ്

August 16, 2011

വാഷിങ്ടണ്‍: ജനാധിപത്യത്തില്‍ നിലനിന്നു കൊണ്ടു തന്നെ ഏത് ആഭ്യന്തരപ്രശ്നവും ഇന്ത്യയ്ക്കു പരിഹരിക്കാനാകുമെന്ന് അമേരിക്ക വ്യക്തമാക്കി . ഇന്ത്യന്‍ ഭരണകൂടം ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുമെന്ന് കരുതുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് വിക്റ്റോറിയ നൂലന്‍ഡ് പറഞ്ഞു.

അണ്ണാ ഹസാരെയുടെ സമരവുമായി ബന്ധപ്പെട്ട ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അവര്‍. അതിശക്തവും ഊര്‍ജ്ജസ്വലവുമായ ജനാധിപത്യ സമ്പ്രദായമുളളതിനാല്‍ തന്നെ ഏതുപ്രതികൂല സാഹചര്യത്തെയും നേരിടുന്നതിന്‌ ഇന്ത്യയ്ക്കുള്ള സവിശേഷമായ കഴിവില്‍ തങ്ങള്‍ക്ക്‌ വിശ്വാസമുണ്ടെന്നും വിക്റ്റോറിയ നൂലന്‍ഡ് പറഞ്ഞു.

ലോകത്തു നടക്കുന്ന അക്രമവിരുദ്ധവും സമാധാനപരവുമായ ഏതാരു സമരത്തേയും യു.എസ് എതിര്‍ക്കുകയില്ല. ഇന്ത്യയില്‍ നടക്കുന്ന സമാധാനസമരങ്ങളെയും അതേ രീതിയില്‍ പരിഗണിക്കുമെന്നാണ്‌ പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related News from Archive
Editor's Pick