ഹോം » ഭാരതം » 

അണ്ണാഹസാരെയുടെ അറസ്റ്റ് : പാര്‍ലമെന്റ് സ്തംഭിച്ചു

August 16, 2011

ന്യൂദല്‍ഹി : അണ്ണാ ഹാസരെയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക് സഭയും രാജ്യസഭയും ഇന്നത്തേക്കു പിരിഞ്ഞു. ബി.ജെ.പി, ജെ.യു-ഡി, സി.പി.എം, സി.പി.ഐ, എസ്.പി, ബി.എസ്.പി അംഗങ്ങളാണ് സഭയില്‍ പ്രതിഷേധം ഉയര്‍ത്തിയത്.

പ്രശ്നത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നേരിട്ടു വിശദീകരണം നല്‍കണമെന്നു പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ബി.ജെ.പി പറഞ്ഞു. എന്നാല്‍ ആഭ്യന്തരമന്ത്രി പ്രണബ് മുഖര്‍ജി മറുപടി നല്‍കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബല്‍സാല്‍ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം ശക്തമാക്കിയതോടെ ഇന്നത്തേക്കു സഭാനടപടികള്‍ നിര്‍ത്തിവച്ചതായി അധ്യക്ഷന്മാര്‍ അറിയിക്കുകയായിരുന്നു.

അരുണ്‍ ജെയ്റ്റ്ലി, വൃന്ദാ കാരാട്ട് എന്നിവരാണ് രാജ്യസഭയില്‍ പ്രശ്നം ഉന്നയിച്ചത്. ഇരു സഭകളും സുഗമമായി മുന്നോട്ട് കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്ന നിലപടിലായിരുന്നു പ്രതിപക്ഷം. രാവിലെ എന്‍.ഡി.എ യോഗം ചേര്‍ന്ന് അണ്ണാ ഹസാരെയുടെ അറസ്റ്റും പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു.

മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതി യോഗവും രാവിലെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

Related News from Archive
Editor's Pick