ഹോം » വാര്‍ത്ത » 

ഹസാരയെ റിമാന്‍ഡ് ചെയ്ത് തിഹാര്‍ ജയിലില്‍ അടച്ചു

August 16, 2011

ന്യൂദല്‍ഹി: അറസ്റ്റിലായ അണ്ണാ ഹസാരെയെ ഒ ഏഴു ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയത്‌ തിഹാര്‍ ജയിലില്‍ അയച്ചു. ജയിലിലെ നാലാം നമ്പര്‍ മുറിയിലാണ് ഹസാരെയെ താമസിപ്പിക്കുക. ഹസാരെയ്ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട അരവിന്ദ് കെജ്രിവാളിനെയും ജയിലിലെത്തിച്ചു.

നിരിഹാര സമരം നടത്തില്ലെന്ന് എഴുതി ഉറപ്പു നല്‍കിയാല്‍ വെറുതെ വിടാമെന്നു ദല്‍ഹി പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ സമരവുമായി മുന്നോട്ടു പോകുമെന്നും നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്നും ഹസാരെ വ്യക്തമാക്കി. ഇതേത്തുടര്‍ന്നു ഹസാരെയെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുകയായിരുന്നു.

ഇന്നു രാവിലെ 7.30നാണു ദല്‍ഹിയിലെ മയൂര്‍ വിഹാറില്‍ പ്രശാന്ത് ഭൂഷന്റെ ഫ്ലാറ്റില്‍ നിന്നും ഹസാരെയെ അറസ്റ്റ് ചെയ്തത്. അതേസമയം ഇദ്ദേഹത്തോടൊപ്പം അറസ്റ്റിലായ കിരണ്‍ ബേദിയെ കരുതല്‍ തടങ്കലിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഹസാരെയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച 1,400ഓളം പേരെ കസ്റ്റഡിയിലെടുത്തതായും ദല്‍ഹി പോലീസ് കമ്മിഷണര്‍ ഡി.കെ. ഗുപ്ത അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick