ഹോം » ലോകം » 

ബേനസീറിന്റെ വധത്തില്‍ ലാദനും പങ്ക് – റഹ്മാന്‍ മാലിക്

June 22, 2011

ഇസ്‌ലാമാബാദ് : പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തില്‍ കൊല്ലപ്പെട്ട അല്‍-ക്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്ന് പങ്കുണ്ടായിരുന്നതായി പാക്  ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് വെളിപ്പെടുത്തി.

ബേനസീറിന്റെ കൊലപാതകത്തിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുമെന്നും റഹ്മാന്‍ മാലിക് അറിയിച്ചു. പദ്ധതിയുടെ ഗൂഢാലോചനയുടെ പൂര്‍ണ വിവരങ്ങളാവും പുറത്തുവിടുക.

കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബലൂചിസ്ഥാനിലെ ഇന്ത്യന്‍ ഇടപെടലിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ആഭ്യന്തര സെക്രട്ടറിതല ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

 

Related News from Archive
Editor's Pick