ഹോം » വാണിജ്യം » 

അമര്‍ജ്യോതിയുടെ നവീകരിച്ച ഷോറൂം ഉദ്ഘാടനം 19ന്‌

August 16, 2011

കൊല്ലം: കാല്‍നൂറ്റാണ്ടായി കടപ്പാക്കടയില്‍ പ്രവര്‍ത്തിക്കുന്ന അമര്‍ജ്യോതി സില്‍ക്സ്‌ 19 മുതല്‍ നവീകരിച്ച എസി ഷോറൂമിലേക്ക്‌ മാറുകയാണ്‌. 15000 ചതുരശ്രഅടി വിസ്തൃതിയില്‍ രണ്ടുനിലകളിലാണ്‌ നവീകരിച്ച ഷോറൂം.
കല്യാണപട്ടുസാരികള്‍ക്കു പുറമെ ബ്രോക്കേഡ്‌, ആര്‍ട്ട്‌ സില്‍ക്‌, ചന്ദേരി സില്‍ക്‌, റോ സില്‍ക്‌, കാശ്മീരി സില്‍ക്‌, വിവിധയിനം കോട്ടണ്‍ സാരികള്‍, ജ്യോൂട്ട്‌, ക്രേപ്പ്‌, ജോര്‍ജെറ്റ്‌, പോച്ചംപിള്ളി എന്നിങ്ങനെ നിരവധി വ്യത്യസ്ത ശൈലികളിലുള്ള സാരികള്‍, ജീന്‍സ്‌, ചുരിദാര്‍, ചുരിദാര്‍ പീസുകള്‍, ലേറ്റസ്റ്റ്‌ ട്രെന്‍ഡ്‌ സെറ്ററായ അനാര്‍ക്കലി, മസാക്കലി കളക്ഷന്‍സിനു പുറമെ യൗവ്വന്‍, റെഡ്ചില്ലി, വിസ്മയ്‌ ബ്രാന്‍ഡഡ്‌ ചുരിദാര്‍/മെറ്റീരിയലുകള്‍, ലാച്ച, കിഡ്സ്‌ ഫ്രോക്കുകള്‍, പാന്റ്സ്‌, ഷര്‍ട്ടുകള്‍, ടീ-ഷര്‍ട്ടുകള്‍, ബാലരാമപുരം കസവ്കര മുണ്ടുകള്‍, സില്‍ക്ക്‌ കല്യാണ ഷര്‍ട്ടുകള്‍, ഷര്‍വാണി എന്നിവയും അമര്‍ജ്യോതി കളക്ഷന്‍സിലുണ്ട്‌.
നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം 19ന്‌ രാവിലെ 9.30ന്‌ സിനിമാതാരം സുരേഷ്ഗോപി നിര്‍വഹിക്കും. വെഡ്ഡിംഗ്‌ സാരിവിഭാഗം മേയര്‍ പ്രസന്ന ഏണസ്റ്റും, ജനറല്‍ സെക്ഷന്‍ എന്‍.പീതാംബരക്കുറുപ്പ്‌ എംപിയും, റെഡിമെയ്ഡ്‌ സെക്ഷന്‍ മീരാനന്ദനും, ജെന്റ്സ്‌ സെക്ഷന്‍ ബാലയും ഉദ്ഘാടനം ചെയ്യും. ആദ്യവില്‍പന മനോജ്‌ കെ. ജയന്‍ നിര്‍വഹിക്കും. ഗുണമേന്മയും, മികച്ച വില്‍പന രീതികളും കൊണ്ട്‌ ജില്ലയിലെ ഏറ്റവും മികച്ച വിവാഹ വസ്ത്രാലയമായി അമര്‍ജ്യോതിയെ വളര്‍ത്തുക എന്നതാണ്‌ ലക്ഷ്യമെന്ന്‌ മാനേജിംഗ്‌ ഡയറക്ടര്‍ ഡി.എസ്‌. ജഗദീഷ്‌ പ്രസാദ്‌, മാനേജിംഗ്‌ പാര്‍ട്ണര്‍ അഖിലേഷ്‌ ജെ. അമര്‍ജ്യോതി എന്നിവര്‍ അറിയിച്ചു.

വാണിജ്യം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick