ഹോം » പൊതുവാര്‍ത്ത » 

തിരൂരില്‍ വാഹനാപകടം : രണ്ട് മരണം

August 17, 2011

മലപ്പുറം: മലപ്പുറം തിരൂരിനടുത്ത് കൂട്ടായിക്കടുത്തു മണല്‍ലോറിയും മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ലോറിയും കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരപ്പനങ്ങാടി സ്വദേശികളായ അഷ്റഫ്, ഫൈജാസ് എന്നിവരാണു മരിച്ചത്.

ഏറെക്കാലം വിദേശത്തായിരുന്നു മരിച്ച അഷ്‌റഫ്‌. മാതാവ്‌ ഫാത്തിമ ബീവി. ഭാര്യ ഷെയറെഫ. മക്കള്‍: സഹീറ, സജീറ,മുബഷീറ, മര്‍ഷിദ മരിച്ച ഫൈജാസ്‌ അവിവാഹിതനാണ്‌. മാതാവ്‌ നഫീസ. സഹോദരന്‍- ഫദല്‍. പുലര്‍ച്ചെ ആറര മണീയോടെയാണ് അപകടമുണ്ടായത്.

അമിതവേഗതയിലായിരുന്ന മണല്‍ലോറി മിനിലോറിയെ ഇടിച്ച ശേഷം ഇലക്‌ട്രിക്‌ പോസ്റ്റില്‍ തട്ടി നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ലോറി മറിഞ്ഞു. മുപ്പത്തിയഞ്ചോളം തൊഴിലാളികള്‍ ലോറിയില്‍ ഉണ്ടായിരുന്നു. പൊന്നാനി ഹാര്‍ബറിലേക്ക്‌ മത്സ്യബന്‌ധനത്തിനായി പോകുകയായിരുന്നു ഇവര്‍‍.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എസ്‌.ഐ എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘത്തെ ക്ഷുഭിതരായ ജനക്കൂട്ടം ആക്രമിച്ചു. നാട്ടുകാര്‍ ചേര്‍ന്ന്‌ ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. മണല്‍ലോറിയും പോലീസ്‌ ജീപ്പും നാട്ടുകാര്‍ തകര്‍ത്തു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും കൈയേറ്റമുണ്ടായി.

Related News from Archive
Editor's Pick