ഹോം » ലോകം » 

നോര്‍വേ മോഡല്‍ ആക്രമണം ഏറ്റവും വലിയ ഭീഷണി – ഒബാമ

August 17, 2011

വാഷിങ്‌ടണ്‍‍: അമേരിക്കയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ ഭീഷണി ഒറ്റയാള്‍ ഭീകരാക്രമണങ്ങളാണെന്ന് പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ. ഇത്തരം ആക്രമണങ്ങളെ ചെറുക്കുന്നതിനുള്ള നടപടി അമേരിക്ക ആരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

നോര്‍വേയിലെ ഓസ്‌ലോയില്‍ നടന്നപോലെ ഒരാള്‍ ഒറ്റയ്ക്ക്‌ നടത്തുന്ന ഭീകരാക്രമണങ്ങളെയാണ്‌ തങ്ങള്‍ പേടിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ ഭീകരവാദ സംഘടനകള്‍ നടത്തുന്ന ആക്രമണത്തെക്കാള്‍ മൂര്‍ച്ചയേറിയതായിരിക്കുമെന്നും ഒബാമ അഭിപ്രായപ്പെട്ടു.

സെപ്റ്റംബര്‍ 11 ഭീകരാക്രമണം നടന്നിട്ട്‌ പത്തുവര്‍ഷം തികയാന്‍ പോകുന്ന സമയത്താണ്‌ അമേരിക്കന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍. ഒസാമ ബിന്‍ ലാദന്റെ മരണത്തോടെ തങ്ങളുടെ പ്രധാന ഭീഷണിയായിരുന്ന ഭീകരസംഘടനയായ അല്‍-ഖ്വയ്‌ദയുടെ ശക്‌തി ക്ഷയിച്ചുവെന്നും രണ്ട്‌ മൂന്ന്‌ വര്‍ഷത്തോടെ അവരുടെ തകര്‍ച്ച പൂര്‍ത്തിയാകുമെന്നും ഒബാമ അഭിപ്രായപ്പെട്ടു,

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick