ഹോം » ലോകം » 

അഫ്ഗാനില്‍ സ്ഫോടനം: 7 മരണം

August 17, 2011

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു.. ദിഹ്രവുഡ് ജില്ലയിലെ ഉറുസ്ഗാന്‍ പ്രവിശ്യയിലാണ് സ്ഫോടനം ഉണ്ടായത്. മരിച്ചവരെല്ലാം സാധാരണക്കാരാണ്‌. രാവിലെ 6.30 നായിരുന്നു അപകടം.

ബൈക്കില്‍ സ്ഥാപിച്ചിരുന്ന ബോംബാണു പൊട്ടിത്തെറിച്ചത്. റംസാന്‍ മാസമായതിനാല്‍ മാര്‍ക്കറ്റില്‍ ജനത്തിരക്ക് ഉണ്ടായിരുന്നു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന്‌ ഉറുസ്ഥാന്‍ ഹെല്‍ത്ത്‌ ഡയറക്‌ടര്‍ ഖാന്‍ അഖാ മ്യായ്ഹഖല്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാത്രം നടന്ന ആക്രമണത്തില്‍ യു.എന്‍ കണക്കുകള്‍ പ്രകാരം 2777 സാധാരണക്കാര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെട്ടു. 2011 പകുതിയാകുമ്പോഴേക്കും 1462 പേരും ആക്രമണങ്ങളില്‍ മരിച്ചു.

Related News from Archive
Editor's Pick