ഹോം » കേരളം » 

താമി വധം: 15 വര്‍ഷങ്ങള്‍ക്ക്‌ ശേഷം പ്രതി പിടിയില്‍

June 22, 2011

കോഴിക്കോട്‌: ബി.ജെ.പി പ്രവര്‍ത്തകനായ കല്‍പകഞ്ചേരി സ്വദേശി താമിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോഴിക്കോട്‌ ക്രൈംബ്രാഞ്ച്‌ അറസ്റ്റ്‌ സംഘം ചെയ്‌തു. സംഭവം നടന്ന്‌ 15 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ പ്രതി പിടിയിലായത്‌.

1996 ആഗസ്റ്റ്‌ 24 നാണ്‌ കൊലപാതകം നടന്നത്‌. ബി. ജെ. പി. പ്രവര്‍ത്തകനായ താമിയെ മുസ്ലിം തീവ്രവാദ സംഘടനയില്‍ അംഗമായ ഇഖ്ബാല്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ്‌ കേസ്‌. സംഭവത്തിന്‌ ശേഷം പ്രതി ഗള്‍ഫിലേക്ക്‌ കടന്നു.

കേസ്‌ ഒതുങ്ങി എന്ന വിശ്വാസത്തില്‍ നാട്ടില്‍ തിരിച്ചെത്തിയ പ്രതിയെക്കുറിച്ച്‌ രഹസ്യവിവരം ലഭിച്ചതനുസരിച്ച്‌ ക്രൈംബ്രാഞ്ച്‌ പിടികൂടുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick