ഹോം » സംസ്കൃതി » 

മതബോധം

August 17, 2011

സന്തോഷം ഒരു ഉല്‍പന്നമാണ്‌. ദുഃഖം അതിന്റെ ഉപോല്‍പന്നമാണ്‌. നിങ്ങള്‍ എന്തെങ്കിലും തെറ്റ്‌ ചെയ്യുമ്പോള്‍ ദുഃഖം നിഴല്‍പോലെ നിങ്ങളെ പിന്തുടരുന്നതുപോലതന്നെ നന്മ ചെയ്യുമ്പോഴും സന്തോഷം നിഴല്‍പോലെ നിങ്ങളെ പിന്‍തുടരുന്നു. നിങ്ങള്‍ ദുഃഖത്തിലാണെങ്കില്‍ ഓര്‍ക്കുക നിങ്ങള്‍ എന്തെങ്കിലും തെറ്റ്‌ ചെയ്തിട്ടുണ്ടാകും. പക്ഷെ മനുഷ്യര്‍ വളരെ സുത്രശാലികളാണ്‌. അവരുടെ മനസ്സ്‌ വളരെ സൂത്രക്കാരാണ്‌. നിങ്ങള്‍ ദുഃഖത്തിലാണെങ്കില്‍ മനസ്സ്‌ പറയും,മറ്റുള്ളവര്‍ നിങ്ങളോട്‌ തെറ്റ്‌ ചെയ്യുകയാണ്‌. അതുകൊണ്ടാണ്‌ നിങ്ങള്‍ ദുഃഖത്തിലായത്‌. എന്നാല്‍ ഇത്‌ ശരിയല്ല. ആര്‍ക്കും നിങ്ങളെ ദുഃഖത്തിലാക്കാന്‍ സാധിക്കില്ല. അവര്‍ക്ക്‌ നിങ്ങളെ കൊല്ലാനാകും. എന്നാല്‍ ഒരിക്കലും ദുഃഖത്തിലാക്കാന്‍ ആകില്ല.ഞാന്‍ ജീവിച്ചുകൊണ്ടിരിക്കുന്ന അതേ ആനന്ദകരമായ അവസ്ഥയില്‍ തന്നെ എനിയ്ക്ക്‌ മരിയ്ക്കുവാനും കഴിയും.ഒരാള്‍ക്ക്‌ വിഷം നല്‍കാന്‍ കഴിയും. എന്നാല്‍ അവന്റെ അവബോധത്തെ വിഷല്‍പിതമാക്കാനാവില്ല.
ശരീരത്തെ നശിപ്പിക്കാന്‍ കഴിയും; അത്‌ ഇന്നല്ലെങ്കില്‍ നാളെ അത്‌ നശിക്കാനുള്ളതാണ്‌. എന്നാല്‍ എന്നെ നശിപ്പിക്കാന്‍ ആകില്ല അത്‌ നശിപ്പിക്കലിന്‌ അതീതമാണ്‌.
ആര്‍ക്കും നിങ്ങളെ ആനന്ദിപ്പിക്കാനും ദുഃഖിപ്പിക്കാനും കഴിയില്ല. അത്‌ പൂര്‍ണായും നിങ്ങളെയാണ്‌ ആശ്രയിച്ചിരിക്കുന്നത്‌.നിങ്ങളുടെ സുഖത്തിനും ദുഃഖത്തിനും ഉത്തരവാദി നിങ്ങള്‍തന്നെയാണ്‌. ഈ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക.ഈ ഉത്തരവാദിത്വം പൂര്‍ണമായി ഏറ്റെടുക്കുമ്പോള്‍ ആണ്‌ ഒരു മനുഷ്യന്‍ നൂറുശതമാനം മതബോധമുള്ളവനാകുന്നത്‌.

Related News from Archive
Editor's Pick