ഹോം » സംസ്കൃതി » 

എന്റെ ജീവിതമാണ്‌ എന്റെ സന്ദേശം

August 17, 2011

മനുഷ്യന്‍ ഭയവിമുക്തനാകണം. മൃഗങ്ങളും പറവകളും ഭയം ജനിപ്പിക്കുന്നു. എന്നാല്‍ മനുഷ്യന്‍ മറ്റുള്ളവരില്‍ ഭയം ജനിപ്പിക്കുന്നില്ല. മറ്റുള്ളവയെ ഭയപ്പെടുന്നുമില്ല. യുവാക്കള്‍ നിര്‍ഭയത പ്രധാനഗുണമായി വളര്‍ത്തണം. ഒരേയൊന്നിനെ മാത്രമേ ഭയപ്പെടേണ്ടു പാപത്തെ.
പ്രേമം ഈശ്വരനോട്‌ മാത്രം. പ്രേമത്തിന്റെ മേറ്റ്ല്ലാം രൂപങ്ങളും ക്ഷണികവും സ്വാര്‍ത്ഥപൂരിതവുമാകുന്നു. ഈശ്വരപ്രേമം മാത്രമേ നിസ്വാര്‍ത്ഥവും ശാശ്വതവുമായിരിക്കൂ.
ഈശ്വരന്‍ നിങ്ങളില്‍ നിന്ന്‌ യാതൊന്നും നേടുന്നില്ല. അവിടുന്ന്‌ പൂര്‍ണമായും സ്വാര്‍ത്ഥരഹിതനാണ്‌. സമൂഹത്തിന്റെ ആദരവ്‌ നേടാനാഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ദൈവപ്രീതി നേടണം. ഇതിന്‌ പാപഭീതി വളര്‍ത്തണം. പാപം എന്നത്‌ ശാരീരികവും ജീവിതത്തിലെ പ്രാഥമികവും ഇന്ദ്രിയപ്രീതിപരവുമായ സുഖങ്ങളോടു ബന്ധപ്പെട്ട സ്വാര്‍ത്ഥപ്രേരിതപ്രവര്‍ത്തനങ്ങളും ഇതിന്റെ വലയത്തില്‍ വരുന്നു. എല്ലാ പ്രവൃത്തികളളില്‍നിന്നുണ്ടാകുന്ന പുണ്യം ഒരുവനെ ഈശ്വരനോട്‌ അടുപ്പിയ്ക്കുന്നു. ഓരോരുത്തരും ദൈവികതയെ സ്മരിക്കലാണ്‌ പുണ്യം നേടാനുള്ള വഴി.
യുവജനങ്ങള്‍ക്ക്‌ ക്ഷമാശിലമില്ലായ്മയും ക്രോധം അസൂയ അഹങ്കാരം ഇവയെല്ലാം ബാധിച്ചിരിക്കുന്നു. ലോകത്തിലെ എല്ലാം കുഴപ്പങ്ങള്‍ക്കും കാരണം ഇതെല്ലാമാണ്‌. അനന്തമായ പ്രപഞ്ചത്തില്‍ വ്യക്തി ഗണനിയനല്ല. അഹങ്കാരം അജ്ഞതയില്‍നിന്നാണ്‌ ഉണ്ടാകുന്നത്‌. ഓരോരുത്തരും നന്മ മാത്രമേ ചെയ്യാവൂ. ഈശ്വരനെ ഒരിക്കലും വിസ്മരിക്കയുമരുത്‌. അതാണ്‌ അഹങ്കാരത്തെ ജയിക്കാനുള്ള വഴി.
യുവാക്കളുടെയും യുവതികളുടെയും അവകാശവും ചുമതലയുമാണ്‌ ലോകക്ഷേമവും ലോകപുരോഗതിയും ലോകശാന്തിയും വളര്‍ത്തുന്ന കാര്യം. എല്ലാ കര്‍മങ്ങളും പവിത്രമാക്കുക. ഈശ്വരപ്രേമം അനുഭവിക്കുക. അതാണ്‌ സ്വാമിയുടെ പ്രഖ്യാപനത്തിന്റെ അര്‍ത്ഥം.
എന്റെ ജീവതമാണ്‌ എന്റെ സന്ദേശം എന്നാണ്‌ സ്വാമി ലോകത്തോട്‌ പറയുന്നത്‌.

Related News from Archive
Editor's Pick