ഹോം » ഭാരതം » 

വിഘടനവാദി നേതാവിനെ കാശ്മീരില്‍ അറസ്റ്റ്‌ ചെയ്തു

August 17, 2011

ശ്രീനഗര്‍: വിഘടനവാദി നേതാവ്‌ ഷബീര്‍ അഹമ്മദ്‌ ഷായെ അറസ്റ്റ്‌ ചെയ്തു. പോലീസ്‌ കസ്റ്റഡിയിലിരിക്കെ യുവാവ്‌ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്‌ പ്രതിഷേധ സമരം നടത്തുന്നതിനിടയിലാണ്‌ അഹമ്മദ്‌ ഷായെ അറസ്റ്റ്‌ ചെയ്തത്‌. റെസിഡന്‍സി റോഡിനടുത്തുള്ള പ്രതാപ്‌ പാര്‍ക്ക്‌ മേഖലയില്‍ അനുയായികളുമായി വന്ന ഷായുടെ വാഹനം തടഞ്ഞുനിര്‍ത്തിയ പോലീസ്‌ മുന്‍കരുതല്‍ എന്ന നിലക്കാണ്‌ ഇയാളെ കസ്റ്റഡിയിലെടുത്തത്‌.
മുഹമ്മദ്‌ അഷറഫ്‌ എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട്‌ നസിം റഷീദ്‌ ഏലിയാസ്‌ അന്‍ജും എന്ന 26കാരനെ ജൂലൈ 28ന്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ജൂലൈ 31ന്‌ ഇയാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ്‌ ഷബീര്‍ അഹമ്മദ്‌ ഷാ സമരം നടത്തിയത്‌.
നിയമലംഘനം നടത്തിയതിനാല്‍ മുന്‍കരുതല്‍ എന്ന നിലക്കാണ്‌ ഷബീര്‍ ഷായെ അറസ്റ്റ്‌ ചെയ്തതെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

Related News from Archive
Editor's Pick