ഹോം » പ്രാദേശികം » കണ്ണൂര്‍ » 

വിദ്യാര്‍ത്ഥിനിയെ പൊള്ളലേല്‍പിച്ച പിതൃസഹോദരനും ഭാര്യയും അറസ്റ്റില്‍

August 17, 2011

തളിപ്പറമ്പ്‌: ൫-ാം ക്ളാസുകാരിയുടെ ഇരുകൈകളിലും ഇരുമ്പ്‌ കുഴല്‍ ചൂടാക്കി പൊള്ളലേല്‍പ്പിച്ച പിതൃസഹോദരനേയും ഭാര്യയേയും തളിപ്പറമ്പ്‌ എസ്‌ഐ വി.ഉണ്ണികൃഷ്ണന്‍ അറസ്റ്റ്‌ ചെയ്തു. തളിപ്പറമ്പ്‌ ബിഇഎംഎല്‍പി സ്കൂളിലെ ൫-ാം ക്ളാസ്‌ വിദ്യാര്‍ത്ഥിനിയും അള്ളാംകുളം സ്വദേശിനിയുമായ പെണ്‍കുട്ടിയാണ്‌ ക്രൂരതക്കിരയായത്‌. അച്ഛന്‍ അറുമുറവും അമ്മ ലക്ഷ്മിയും മരിച്ചതിനാല്‍ പിതാവിണ്റ്റെ ജ്യേഷ്ഠന്‍ വീരമുത്തു, ഭാര്യ ഉഷ എന്നിവരോടൊപ്പമാണ്‌ കുട്ടിയും രണ്ട്‌ സഹോദരങ്ങളും താമസിക്കുന്നത്‌. വീട്ടില്‍ വെച്ച്‌ കുസൃതി കാണിച്ചെന്ന്‌ പറഞ്ഞാണത്രെ ഉഷ അടുപ്പില്‍ പുകയുന്ന ഇരുമ്പുകുഴല്‍ ചൂടാക്കി കുട്ടിയുടെ ഇരുകൈകളിലും പൊള്ളിച്ചത്‌. ഇന്നലെ സ്കൂളില്‍ വെച്ച്‌ ടീച്ചര്‍ അന്വേഷിച്ചപ്പോഴാണ്‌ സംഭവം പുറത്തായത്‌. അറസ്റ്റിലായവരെ ജാമ്യത്തില്‍ വിട്ടയച്ചു. പൊള്ളലേറ്റ കുട്ടിയെ തലശ്ശേരിയിലെ ചൈല്‍ഡ്‌ വെല്‍ഫേര്‍ കമ്മറ്റിക്ക്‌ കൈമാറിയതായി എസ്‌ഐ വി.ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick