ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ഗ്രാമീണ സൂപ്പര്‍ മാര്‍ക്കറ്റിണ്റ്റെ ചെറുപുഴ ശാഖ പൂട്ടി

August 17, 2011

ചെറുപുഴ: കേരളത്തിലും കര്‍ണ്ണാടകയിലും നിരവധി ശാഖകളുള്ള ഗ്രാമീണ സൂപ്പര്‍ മാര്‍ക്കറ്റിണ്റ്റെ ചെയര്‍മാനും ഡയറക്ടറും അറസ്റ്റിലായതോടെ ഓഹരി ഉടമകളുടെ ബഹളത്തെ തുടര്‍ന്ന്‌ മാര്‍ക്കറ്റിണ്റ്റെ ചെറുപുഴ ശാഖ അടച്ചുപൂട്ടി. അറസ്റ്റ്‌ വിവരം അറിഞ്ഞ്‌ ചെറുപുഴ ശാഖയില്‍ എത്തിയ ഓഹരി ഉടമകള്‍ സംഘടിച്ചതോടെ സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെയാണ്‌ സ്ഥാപനം അടച്ചുപൂട്ടി അധികൃതര്‍ കടന്നുകളഞ്ഞത്‌. കഴിഞ്ഞദിവസമാണ്‌ കാസര്‍കോട്‌ സിഐ വി.വി.ബെന്നി സൂപ്പര്‍ മാര്‍ക്കറ്റ്‌ ചെയര്‍മാന്‍ രാജേഷ്‌ ആള്‍വ, ഡയറക്ടര്‍ ബോര്‍ഡ്‌ അംഗം ഏത്തടുക്ക സ്വദേശി പാണ്ഡു രംഗന്‍ എന്നിവരെ അറസ്റ്റ്‌ ചെയ്തത്‌. ൨൦൦ ഓളം പേരില്‍ നിന്നായി ൧൫,൦൦൦ രൂപ വീതം ൩൦ ലക്ഷത്തോളം രൂപ ശേഖരിച്ചാണ്‌ ചെറുപുഴ ശാഖ തുടങ്ങിയത്‌. എന്നാല്‍ ൩൦ ലക്ഷം രൂപയുടെ ഓഹരിയുള്ള സ്ഥാപനത്തില്‍ ൩ ലക്ഷത്തിണ്റ്റെ സാധനങ്ങള്‍ പോലും ഇല്ലെന്ന്‌ ഓഹരി ഉടമകള്‍ പറയുന്നു. ആദ്യകാലത്ത്‌ തേര്‍ത്തല്ലി, ആലക്കോട്‌, പെരിങ്ങോം, കോത്തായിമുക്ക്‌ എന്നിവിടങ്ങളില്‍ നിന്ന്‌ ഓഹരി പിരിച്ച്‌ മാര്‍ക്കറ്റ്‌ തുടങ്ങിയെങ്കിലും എല്ലാസ്ഥലത്തും ഇപ്പോള്‍ പ്രശ്നങ്ങളാണ്‌. കര്‍ഷകരില്‍ നിന്നും നേരിട്ട്‌ സാധനങ്ങള്‍ വാങ്ങി മിതമായ വിലയ്ക്ക്‌ വില്‍പന നടത്തുമെന്ന്‌ പറഞ്ഞാണ്‌ സ്ഥാപനം പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും അത്‌ നടപ്പായിരുന്നില്ല. ൧൫,൦൦൦ രൂപ ഓഹരി പിരിച്ചുകഴിഞ്ഞാല്‍ കമ്പനിക്ക്‌ ൧൦,൦൦൦ രൂപ അടച്ചാല്‍ ബാക്കി തുക ചേര്‍ക്കുന്ന ആളിന്‌ എടുക്കാമെന്നാണ്‌ വ്യവസ്ഥയത്രെ. ചെറുപുഴ ശാഖയുടെ പേരില്‍ കര്‍ഷകരുടെ പണം പിരിച്ച്‌ തട്ടിപ്പ്‌ നടത്താന്‍ മലയോരത്തെ ചില ഉന്നതര്‍ ഒത്താശ ചെയ്തതായും ആരോപണമുണ്ട്‌. പാടിയോട്ടുചാലില്‍ നിന്നും നിരവധി പേരില്‍ നിന്ന്‌ പണം പിരിച്ചെടുത്ത്‌ സ്ഥാപനം തുടങ്ങിയില്ലെന്നും പരാതിയുണ്ട്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick