ഹോം » പ്രാദേശികം » കണ്ണൂര്‍ » 

അണ്ണാ ഹസാരെയുടെ അറസ്റ്റ്‌; ബിജെപി പ്രകടനം നടത്തി

August 17, 2011

തൃക്കരിപ്പൂറ്‍: ഗാന്ധിയന്‍ അണ്ണാ ഹസാരെയെ അറസ്റ്റ്‌ ചെയ്ത യുഡിഎഫ്‌ സര്‍ക്കാറിണ്റ്റെ കിരാത നടപടിയില്‍ പ്രതിഷേധിച്ച്‌ ബിജെപി പ്രവര്‍ത്തകര്‍ തൃക്കരിപ്പൂറ്‍ ടൌണില്‍ പ്രകടനം നടത്തി. പ്രകടനത്തിന്‌ ജില്ലാ സെക്രട്ടറി ടി.കുഞ്ഞിരാമന്‍, മനോഹരന്‍ കൂച്ചാരത്ത്‌, എ.പി.ഹരീഷ്‌, യു.രാജന്‍, ഗംഗന്‍ പേക്കടം, ഷിപിന്‍ ഒളവറ എന്നിവര്‍ നേതൃത്വം നല്‍കി. തലശ്ശേരി: അണ്ണാ ഹസാരെയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ തലശ്ശേരിയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രകടനത്തിന്‌ പി.പി.സുരേഷ്‌ ബാബു, കെ.ശ്രീജേഷ്‌, എന്‍.ഹരിദാസ്‌, പി.ബാബു, അഡ്വ.ആര്‍.ജയപ്രകാശ്‌, കെ.അജേഷ്‌, എം.പി.സുമേഷ്‌, കെ.എന്‍.മോഹനന്‍, കെ.മനോജ്‌, ഇ.കെ.ഗോപിനാഥ്‌, ആര്‍.മനോജ്‌ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ പ്രതിഷേധ യോഗവും നടന്നു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick