ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

ചാലക്കുടി ഐടിഐയില്‍ എസ്‌എഫ്‌ഐയുടെ അക്രമം

August 17, 2011

ചാലക്കുടി : ചാലക്കുടി ഐടിഐയില്‍ എബിവിപി പ്രവര്‍ത്തകരെ എസ്‌എഫ്‌ഐ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന്‌ രണ്ട്‌ പേര്‍ക്ക്‌ പരിക്കേറ്റു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ അമ്പാടി കണ്ണന്‍ (18), പ്രശാന്ത്‌ (18) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവരെ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എബിവിപി സംസ്ഥാന വ്യാപകമായി നടത്തിയരുന്ന പഠിപ്പ്‌ മുടക്കിനെതുടര്‍ന്ന്‌ ഐടിഐയില്‍ ക്ലാസ്‌ ഉണ്ടായിരുന്നില്ല.
ഇതിനെത്തുടര്‍ന്ന്‌ പുറത്തേക്ക്‌ പോവുകായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ രക്ഷാബന്ധന്‍ കെട്ടിക്കൊടുത്തത്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. കോമ്പൗണ്ടിനുള്ളില്‍ ഇത്‌ പറ്റില്ല എന്ന്‌ പറഞ്ഞായിരുന്നു തടഞ്ഞത്‌. ഇതിനെതുടര്‍ന്ന്‌ ഉന്തും തള്ളും ബഹളവും നടന്നു. തുടര്‍ന്ന്‌ പുറത്തെ ഗേറ്റ്‌ മുന്‍പില്‍ വച്ചെ രക്ഷാബന്ധന്‍ കൊടുക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ്‌ ചാലക്കുടി പോലീസ്‌ സ്ഥലത്തെത്തി. മൂന്ന്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick