ഹോം » വാര്‍ത്ത » പ്രാദേശികം » തൃശ്ശൂര്‍ » 

അതിരപ്പിള്ളിയില്‍ ഒഴുക്കില്‍പ്പെട്ട്‌ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

August 17, 2011

ചാലക്കുടി : അതിരപ്പിള്ളിയില്‍ ഒഴുക്കില്‍പ്പെട്ട്‌ കാണാതായിരുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടപ്പിള്ളി എളമക്കര വൈലോപ്പിള്ളി ദ്വാരകയില്‍ പരേതനായ ഡോ.കേശവന്‍കുട്ടിയുടെ മകന്‍ പ്രവീണ്‍ (29) ആണ്‌ ഒഴുക്കില്‍പ്പെട്ടിരുന്നത്‌. ബുധനാഴ്ച പുലര്‍ച്ചെ വിനോദയാത്രക്ക്‌ എത്തിയവര്‍ കുളിക്കാനിറങ്ങിയ വെറ്റിലപ്പാറ കണ്ണന്‍കുഴി കടവിന്‌ സമീപത്ത്‌ മൃതദേഹം പൊന്തുകയായിരുന്നു. ഞായറാഴ്ച അതിരപ്പിള്ളിയില്‍ എത്തിയ സംഘം റിസോര്‍ട്ടില്‍ താമസിക്കുന്നതിനിടയില്‍ ഞായറാഴ്ച രാത്രി പത്തുമണിയോടെ കുളിക്കാന്‍ ഇറങ്ങിയതിനിടയില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ശക്തമായ അടിയൊഴുക്കും വെള്ളക്കൂടുതലും കാരണം മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല. തൃശൂരില്‍ നിന്നും, ചാലക്കുടിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്സും നാട്ടുകാരും തിരഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ്‌ നേവി ഉദ്യോഗസ്ഥരും തിരച്ചിലിന്‌ എത്തിയിരുന്നു. അതിരപ്പിള്ളി പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു. ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌ മോര്‍ട്ടത്തിന്‌ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്നു. സെപ്തംബര്‍ 8ന്‌ വിവാഹനിശ്ചയം നടത്താന്‍ തീരുമാനിച്ചിരുന്നതാണ്‌. അമ്മ രമാദേവി, സഹോദരങ്ങള്‍ പ്രശാന്ത്‌ വി.മേനോന്‍, സ്മിത.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

തൃശ്ശൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick