ഹോം » പ്രാദേശികം » എറണാകുളം » 

അമൃതയില്‍ വിദ്യാമൃതവും കലാമൃതവും ഈ മാസം നടക്കും

August 17, 2011

കൊച്ചി: ഇടപ്പള്ളി ബ്രഹ്മസ്ഥാനം അമൃത സ്കൂള്‍ ഓഫ്‌ ആര്‍ട്സ്‌ ആന്റ്‌ സയന്‍സ്‌ കൊച്ചിയില്‍ വിദ്യാമൃതം 2011 പ്രഭാഷണ പരമ്പര നടത്തുന്നു. കഴിഞ്ഞ ഏഴ്‌ വര്‍ഷമായി തുടന്ന്‌ വരുന്ന ഈ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ഈ മാസം 19ന്‌ രാവിലെ 10ന്‌ ബ്രഹ്മസ്ഥാനം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന്‌ സ്കൂള്‍ ഡയറക്ടര്‍ ഡോ. യു. കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറയിച്ചു. അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌ ഡയറക്ടര്‍ ഡോ. പ്രേംനായരുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ന്യൂവാല്‍സ്‌ വൈസ്‌ ചാന്‍സലര്‍ ഡോ. എന്‍.കെ. ജയകുമാര്‍ വാര്‍ഷിക പരിപാടികളും വിദ്യാമൃതം പ്രഭാഷണ പരമ്പരയും ഉദ്ഘാടനം ചെയ്യും. അമൃത സ്കൂളിലെ പ്രൊഫ. എന്‍.എന്‍. മേനോന്‍ ചടങ്ങില്‍ പങ്കെടുക്കും. കോമേഴ്സ്‌ ആന്റ്‌ മാനേജ്മെന്റ്‌, കമ്പ്യൂട്ടര്‍ സയന്‍സ്‌, വിഷ്വല്‍ മീഡിയ, സാംസ്കാരിക മൂല്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ്‌ പ്രഭാഷണം നടക്കുകയെന്ന്‌ ഡോ. കൃഷ്ണകുമാര്‍ പറഞ്ഞ.
ആഗസ്റ്റ്‌ 24ന്‌ നടക്കുന്ന മറ്റൊരു ചടങ്ങില്‍ കൊച്ചി അമൃത സ്കൂള്‍ ഓഫ്‌ ആര്‍ട്സ്‌ ആന്റ്‌ സയന്‍സിന്റെ മൂന്ന്‌ ദിവസം നീണ്ടുനില്‍ക്കുന്ന കലാമൃതം കലോത്സവത്തിന്റെ ഉദ്ഘാടനം സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി നിര്‍വ്വഹിക്കും. രാവിലെ 10.30ന്‌ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണകോളേജിലെ അസി. പ്രൊഫസര്‍ ഡോ. ലക്ഷ്മി ശങ്കര്‍ അധ്യക്ഷയായിരിക്കും. അമൃതയിലെ സംസ്കൃത ഗ്രൂപ്പും വിശ്വസംസ്കൃത പ്രതിഷ്ഠാനും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്കൃത പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും അവര്‍ നിര്‍വ്വഹിക്കും. 24, 25, 26 എന്നീ ദിവസങ്ങളില്‍ കലാമൃതം അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കലാസാംസ്കാരിക മത്സരങ്ങള്‍ അരങ്ങേറും. രണ്ട്‌ ചടങ്ങുകളിലും മാതാ അമൃതാനന്ദമയീ മഠം അന്തര്‍ദ്ദേശീയ ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ പ്രൊഫ. എന്‍.എന്‍. മേനോന്‍, ഡോ. കമലാക്ഷി, ഹരി എസ്‌. കര്‍ത്താ എന്നിവരും പങ്കെടുത്തു.

Related News from Archive
Editor's Pick