ഹോം » പ്രാദേശികം » കോട്ടയം » 

നെടുംകുന്നം വില്ലേജ്‌ ഓഫീസ്‌ അപകടാവസ്ഥയില്‍

August 17, 2011

കറുകച്ചാല്‍: നെടുംകുന്നം വില്ലേജ്‌ ഓഫീസ്‌ ചോര്‍ന്നൊലിച്ച്‌ അപകടാവസ്ഥയിലായി.1987ല്‍ റവന്യൂമന്ത്രിയായിരുന്ന പി.എസ്‌.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്ത വില്ലേജ്‌ ഓഫീസ്‌ ഇപ്പോള്‍ ഏതുസമയത്തും നിലംപൊത്താവുന്ന നിലയിലാണ്‌. ഇതിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്താനിരുന്നതാണ്‌ വില്ലേജ്‌ ഓഫീസിന്‌ ഈ ഗതികേടു സംഭവിച്ചത്‌. ഒരു മഴ പെയ്താല്‍ കുടപ്ടിച്ചുവേണം ഓഫീസിലിരിക്കാന്‍. ജനാലകളും കട്ടികളും ദ്രവിച്ചു തുടങ്ങി. ജീവനക്കാര്‍ക്ക്‌ പ്രാഥമിക ആവശ്യത്തിനു സൌകര്യം പോലും ഇവിടെയില്ല. ടോയ്ലറ്റും മറ്റും പൊട്ടിപ്പൊളിഞ്ഞു തകര്‍ന്നിരിക്കുന്നു. നെടുംകുന്നം മാര്‍ക്കറ്റിനോടു ചേര്‍ന്നാണ്‌ ഇതു സ്ഥിതി ചെയ്യുന്നത്‌. ഇവിടെ സാമൂഹ്യവിരുദ്ധരുടെ താവളവുമായി മാറി. ഓഫീസിണ്റ്റെ ഭിത്തി നനഞ്ഞിരിക്കുന്നതു കാരണം വൈദ്യുതി പ്രവര്‍ത്തിക്കാനും തടസ്സം നേരിടുകയാണ്‌. ഭിത്തിയില്‍ മഴ വെള്ളം കയറി നനയുമ്പോള്‍ ഷോക്കടിക്കാനും സാദ്ധ്യതയുണ്ട്‌. ഇതുകാരണം ഫാനും ലൈറ്റും പ്രവര്‍ത്തിപ്പിക്കാറില്ല. നെടുംകുന്നത്തെ ഈ വില്ലേജ്‌ ഓഫീസില്‍ ജോലിക്കു വരുവാന്‍ ജീവനക്കാരും മടി കാണിക്കുന്നു. അഥവാ ഡ്യൂട്ടിക്കെത്തിയാല്‍തന്നെ ലീവെടുത്ത്‌ പോകുകയാണു പതിവ്‌. അഞ്ചുപേര്‍ ജോലിക്കുവേണ്ടിടത്ത്‌ ഇപ്പോള്‍ വില്ലേജ്‌ ഓഫീസര്‍ ഉള്‍പ്പെടെ മൂന്നു പോരാണുള്ളത്‌. രാജഭരണകാലത്ത്‌ പ്രവൃത്യാരായിരുന്ന നെടുംകുന്നം കലവറയില്‍ പി.പി.നീലകണ്ഠപ്പിള്ളയാണ്‌ വില്ലേജ്‌ ഓഫീസിനു സ്ഥലം സൌജന്യമായി നല്‍കിയത്‌. വില്ലേജ്‌ ഓഫീസിണ്റ്റെ ശോച്യാവസ്ഥ പരിഹരിച്ചില്ലേങ്കില്‍ വന്‍ദുരന്തത്തിനു കാരണമാകും.

Related News from Archive
Editor's Pick