ഹോം » പൊതുവാര്‍ത്ത » 

ജസ്റ്റിസ്‌ ദിനകരനെ അപമാനിച്ചതില്‍ ഉന്നതതല അന്വേഷണം

August 18, 2011

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ജസ്റ്റിസ്‌ ദിനകരനെ അപമാനിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന്‌ മന്ത്രി കെ.എം മാണി ഉത്തരവിട്ടു. 24 മണിക്കൂറിനകം റിപ്പോര്‍ട്ട്‌ നല്‍കണമെന്നാണ്‌ നിര്‍ദ്ദേശം.

മനുഷ്യാവകാശ കമ്മിഷന്‍ സെക്രട്ടറി ഡി. സാജു, ഫിനാന്‍സ്‌ ഓഫീസര്‍ ഡാര്‍വിന്‍ വിക്‌ടര്‍ എന്നിവര്‍ക്കെതിരെയാണ്‌ അന്വേഷണം. ധനകാര്യ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി സഞ്ജയ്‌ ഗാര്‍ഖ്‌, നിയമവകുപ്പ്‌ സെക്രട്ടറി രാമരാജ പ്രേമപ്രസാദ്‌ എന്നിവരാണ്‌ അന്വേഷിക്കുക.

ദിനകരന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി കെ.എം മാണി പറഞ്ഞു. ജസ്റ്റിസ്‌ ദിനകരന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ക്രെഡിറ്റ്‌ ചെയ്യാനും മന്ത്രി നിര്‍ദേശം നല്‍കി.

Related News from Archive
Editor's Pick