ഹോം » ഭാരതം » 

സിംഗൂര്‍ ഭൂമി : ബംഗാള്‍ സര്‍ക്കാരിന് നോട്ടീസ്

June 22, 2011

കൊല്‍ക്കത്ത: സിംഗൂരിലെ വിവാദ ഭൂമി ഏറ്റെടുക്കാനുള്ള പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നോട്ടീസ് അയയ്ക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു.

ഭൂമി ഏറ്റെടുക്കാനുള്ള നിയമം റദ്ദാക്കി കൊണ്ട്‌ മമതാ ബാനര്‍ജി കൊണ്ടുവന്ന നിയമത്തെ ചോദ്യം ചെയ്‌ത്‌ ടാറ്റ മോട്ടോഴ്‌സ്‌ ഹര്‍ജി നല്‍കിയിരുന്നു.
എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നതിന്‌ ഹൈക്കോടതി വിസമ്മതം പ്രകടിപ്പിച്ചു. തുടര്‍ന്നാണ്‌ സര്‍ക്കാരിന് നോട്ടീസ്‌ അയക്കാന്‍ നിര്‍ദ്ദേശിച്ചത്‌.

ജസ്റ്റിസ് സൗമിത്ര പാലാണു വിധി പുറപ്പെടുവിച്ചത്.ഭൂമി പിടിച്ചെടുക്കാന്‍ മമത സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഇതു നടപ്പാക്കിയാല്‍ 647 ഏക്കര്‍ ഭൂമി നഷ്ടപ്പെടും.

ജൂണ്‍ 14നാണ്‌ മമതാ ബാര്‍ജി നിയമം പാസാക്കിയത്‌. എന്നാല്‍ പ്രതിപക്ഷം ഒന്നടങ്കം സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയിരുന്നു.

Related News from Archive
Editor's Pick