ഹോം » ഭാരതം » 

ഇന്ത്യാ-പാക് നിയന്ത്രണരേഖയില്‍ വെടിവയ്പ്

August 18, 2011

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ചിലെ ലന്‍ഗൂര്‍ പോസ്റ്റിനു നേരെയാണ് പാക് സൈന്യം ശക്തമായ വെടിവയ്പ്പ് നടത്തിയത്.

ലൈറ്റ്, ഹെവി മെഷീന്‍ ഗണ്‍ ഉപയോഗിച്ചായിരുന്നു വെടിവയ്പ്പ്. ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി. വെടിവയ്പ്പ് ഒരു മണിക്കൂറോളം നീണ്ടുനിന്നു. ആളപായമില്ലെന്നു സൈനിക വക്താവ് അറിയിച്ചു.

2003 നവംബറിലാണ് ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തലിനു സമ്മതിച്ചത്. എന്നാല്‍ 2006 നു ശേഷം ഇരുനൂറിലധികം വെടിവയ്പ്പാണ് പാക് ഭാഗത്തു നിന്നുണ്ടായത്.

Related News from Archive
Editor's Pick