ഹോം » ലോകം » 

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്ഫോടനം

August 18, 2011

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്ഫോടനം. വടക്കന്‍ സുലാവേസി പ്രവിശ്യയിലെ ലോകോന്‍ അഗ്നിപര്‍വതമാണു പൊട്ടിത്തെറിച്ചത്. അഗ്നിപര്‍വതത്തില്‍ നിന്നുള്ള ലാവാ പ്രവാഹം തുടരുകയാണ്.

അഗ്‌നി പര്‍വതത്തില്‍ നിന്നുള്ള പുക അന്തരീക്ഷത്തില്‍ പടര്‍ന്നതിനാല്‍ ഇതുവഴിയുള്ള വ്യോമഗതാഗതം നിരോധിച്ചിട്ടുണ്ട്‌. സംഭവസ്ഥലത്ത്‌ നിന്ന്‌ 273 പേരെ അധികൃതര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.

സ്ഫോടന ശബ്ദം കേട്ടു ഭയചകിതരായ നിരവധി സമീപവാസികള്‍ പ്രദേശം വിട്ടുപോയി.

Related News from Archive
Editor's Pick