ഹോം » പൊതുവാര്‍ത്ത » 

ഡബ്ബാവാലകള്‍ നാളെ പണിമുടക്കും

August 18, 2011

മുംബൈ: അണ്ണാ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യപിച്ച് മുംബൈയില്‍ നാളെ ഡബ്ബാവാലകള്‍ പണിമുടക്കും. 120 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഡബ്ബാവാലകളുടെ പണിമുടക്ക്. ഭക്ഷണ വിതരണം നടത്തുന്ന സംഘത്തെയാണ് ഡബ്ബാവാലകള്‍ എന്ന് വിളിക്കുന്നത്.

മുംബൈയിലെ ഉദ്യോഗസ്ഥരുടെ വീടുകളില്‍ തയാ‍റാക്കുന്ന ഭക്ഷണം അവരുടെ പ്രവൃത്തിസ്ഥലത്ത് എത്തിക്കുന്ന ഡബ്ബാവാലകള്‍ ലോക പ്രശസ്തരാണ്. അണ്ണാ‍ഹസാരയുടെ സമരങ്ങള്‍ക്ക് ഇവര്‍ തുടക്കം മുതല്‍ സജീവമാണ്. ഡബ്ബാവാലകളുടെ പ്രതിനിധികള്‍ ദല്‍ഹിയിലെ രാം‌ലീലാ മൈതാനിയിലേക്ക് തിരിച്ചിട്ടുണ്ട്.

Related News from Archive
Editor's Pick