ഹോം » പൊതുവാര്‍ത്ത » 

അഫ്‌ഗാനില്‍ സ്ഫോടനം: 23 മരണം

August 18, 2011

കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ അഫ്‌ഗാനില്‍ ബോംബ്‌ സ്ഫോടനത്തില്‍ 23 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക്‌ പരിക്കേറ്റു. പടിഞ്ഞാറന്‍ അഫ്‌ഗാനിലെ ഒബി ജില്ലയിലാണ്‌ സംഭവം. മരിച്ചവരെല്ലാം സാധാരണക്കാരാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ബോംബ് സ്ഫോടനത്തില്‍ തകരുകയായിരുന്നു.

വഴിയരുകില്‍ കുഴിച്ചിട്ടിരുന്ന ബോബാണ്‌ പൊട്ടിത്തെറിച്ചത്‌. 25 പേരോളം വാഹനത്തില്‍ ഉണ്ടായിരുന്നതായാണ്‌ വിവരം. മാര്‍ക്കറ്റിലെ കടകളില്‍ ജോലിക്കു പോയവരാണു മരിച്ചത്. കഴിഞ്ഞ ദിവസവും ഈ പ്രദേശത്ത്‌ സ്ഫോടനം ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു.

Related News from Archive
Editor's Pick