ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

ലോറിയിടിച്ച്‌ വൃദ്ധന്‍ മരിച്ചു

August 18, 2011

കുന്നംകുളം: കൊരട്ടിക്കരയില്‍ ലോറിയിടിച്ച്‌ വൃദ്ധന്‍ മരിച്ചു. ഇടുക്കി ഉടുമ്പന്‍ഞ്ചോല പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ തോമസ്‌ (78) ആണ്‌ മരിച്ചത്‌.
വയനാട്ടിലെ പുല്‍പ്പള്ളിയില്‍ വിവാഹനിശ്ചയത്തില്‍ പങ്കെടുത്തു വരുന്നതിനിടെ പുലര്‍ച്ചെ കൊരട്ടിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വണ്ടി നിര്‍ത്തി ചായകുടിക്കാന്‍ ഇറങ്ങി നടക്കുമ്പോള്‍ എറണാകുളത്തേക്ക്‌ കമ്പികയറ്റിപോകുകയായിരുന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഉടന്‍ തന്നെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന്‌ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. കുന്നംകുളം പൊലീസ്‌ മേല്‍ നടപടികള്‍ സ്വീകരിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

തൃശ്ശൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick