ഹോം » പ്രാദേശികം » കോട്ടയം » 

നഗരസഭാ ബജറ്റ്‌ പാസായി

August 18, 2011

കോട്ടയം: വാദപ്രതിവാദങ്ങള്‍ക്കിടെ നഗരസഭാബജറ്റ്‌ പാസാക്കി. 3 മണിക്കൂറ്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ 57 കോടിയുടെ ബജറ്റ്‌ ഐക്യകണ്ഠേന പാസായത്‌. ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന എല്ലാ പദ്ധതികളും 15 വര്‍ഷമായുള്ള തനിയാവര്‍ത്തനമാണെന്ന ആക്ഷേപം ഉയര്‍ന്നു. നിരുത്തരവാദപരമായി തയ്യാറാക്കിയ ബജറ്റാണിത്‌. ബജറ്റ്‌ തയ്യാറാക്കാന്‍ കാലതാമസം വന്നത്‌ ധനകാര്യസ്റ്റാണ്റ്റിംഗ്‌ കമ്മറ്റിയുടെ കെടുകാര്യസ്ഥതയാണ്‌. വിവിധ പദ്ധതികള്‍ക്കായി കോടിക്കണക്കിനു രൂപ നീക്കി വയ്ക്കുന്നതായി കണക്കിലുണ്ടെങ്കിലും തുച്ഛമായ തുകമാത്രമെ പൊതു ജനങ്ങള്‍ക്ക്‌ വേണ്ട കാര്യങ്ങള്‍ക്കായി ചെലവഴിക്കാന്‍ കഴിയൂ, ജീവനക്കാര്‍ക്കും മറ്റും വേതനം നല്‍കുന്നതിനായാണ്‌ കൂടുതല്‍ തുക വകയിരുത്തുന്നത്‌ എന്നീ ആക്ഷേപങ്ങള്‍ പ്രതിപക്ഷം ബജറ്റ്‌ ചര്‍ച്ചയില്‍ ഉയര്‍ത്തി. പൊതുമരാമത്ത്‌ ജോലികള്‍ക്കായി വകയിരുത്തിയിരുന്ന തുക അപര്യാപ്തമാണ്‌. കാര്‍ഷിക മേഖലയ്ക്ക്‌ ആവശ്യമായ പരിഗണന നല്‍കിയിട്ടില്ല. കുട്ടനാട്‌ പാക്കേജില്‍ ഉള്‍പ്പെടുത്തി നിരവധി പദ്ധതികള്‍ക്ക്‌ സാദ്ധ്യത ഉണ്ടായിരുന്നത്‌ പ്രയോജനപ്പെടുത്തിയിട്ടില്ല. രാംകി കമ്പനിക്ക്‌ നഗരസഭ 30 ലക്ഷം രൂപ നല്‍കണമെന്ന കോടതി വിധിക്കു പിന്നില്‍ അഭിഭാഷകരും ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ രേഖകളില്‍ കൃത്രിമം കാട്ടി സമര്‍പ്പിച്ചതാണ്‌ കാരണമെന്ന്‌ പ്രതിപക്ഷനേതാവ്‌ എം.കെ.പ്രഭാകരന്‍ ആരോപിച്ചു. പൊതുജനത്തിന്‌ ഏറെ പ്രയോജനകരമായ ജനകീയ ബജറ്റാണ്‌ അവതരിപ്പിച്ചിരിക്കുന്നതെന്ന്‌ ഭരണപക്ഷഅംഗങ്ങള്‍ ചര്‍ച്ചയില്‍ പറഞ്ഞു. ബജറ്റിലെ കാര്യങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ ശ്രമം ആരംഭിക്കുമെന്നും ഭരണപക്ഷം വ്യക്തമാക്കി. എംഎല്‍എ, എംപി ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. നഗരസഭാ വൈസ്ചെയര്‍പേഴ്സണ്‍ മായക്കുട്ടി ജോണ്‍ മറുപടി പ്രസംഗം നടത്തി. ചെയര്‍മാന്‍ സണ്ണി കലൂറ്‍ അദ്ധ്യക്ഷനായിരുന്നു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick