ഹോം » പ്രാദേശികം » കോട്ടയം » 

ഓടയില്‍ മാലിന്യം നിറഞ്ഞ്‌ റോഡിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും ഒഴുകുന്നു

August 18, 2011

കറുകച്ചാല്‍: വേമ്പുന്താനം ബില്‍ഡിംഗ്‌ മുതല്‍ അണിയറപ്പടിവരെ ഓടയില്‍ മാലിന്യം നിറഞ്ഞ്‌ അടഞ്ഞ്‌ ഒഴുക്കു തടസ്സപ്പെട്ട്‌ മലിനജലം വ്യാപാര സ്ഥാപനത്തിലേക്കും റോഡിലേക്കും കയറി ഒഴുകുന്നു. ടൌണിലെ ഓടകളില്‍ പ്ളാസ്റ്റിക്‌ സാധനങ്ങളും, ഹോട്ടല്‍ അവശിഷ്ടങ്ങളും കോഴി അവശിഷ്ടങ്ങളും യഥേഷ്ടം ഇട്ടതാണ്‌ ഓട അടയുവാന്‍ കാരണം. മഴ പെയ്തതോടെ ഇവയെല്ലാം റോഡിലേക്കും കടകളിലേക്കും മാലിന്യമുള്‍പ്പെടെ മലിനജലം കയറുന്നതുകൊണ്ട്‌ വലിയ ദുര്‍ഗന്ധമാണ്‌ വമിക്കുന്നത്‌. ഈ ഭാഗത്ത്‌ വാഴൂറ്‍ റോഡിണ്റ്റെ ഒരു വശം തീര്‍ത്തും മലിനജലം കൊണ്ടു നിറഞ്ഞിരിക്കുന്നു. ഈ വഴി കാല്‍ നടക്കാര്‍ക്ക്‌ നടക്കുവാനും ബുദ്ധിമുട്ടാകുന്നു. ഹോട്ടലിലെ മാലിന്യവും കടത്തിവിടുന്നതുകൊണ്ട്‌ ഇവ ഒഴുകി റോഡിലും മറ്റു കടകളുടെ പരിസരത്തും അടിഞ്ഞുകൂടുന്നതാണ്‌ ദുര്‍ഗന്ധത്തിനു കാരണമാകുന്നത്‌. യഥാസമയങ്ങളില്‍ ഓടയിലെ മാലിന്യം നീക്കം ചെയ്യാത്തതാണ്‌ ഇത്തരത്തില്‍ മലിനജലം റോഡിലേക്കും കടകളിലേക്കും ഒഴുകിയെത്താന്‍ കാരണം.

Related News from Archive
Editor's Pick