ഹോം » പൊതുവാര്‍ത്ത » 

കാബൂളില്‍ ബ്രിട്ടീഷ്‌ എംബസിയ്ക്ക്‌ സമീപം സ്ഫോടനം ; 3 മരണം

August 19, 2011

കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ ബ്രിട്ടീഷ്‌ എംബസിയ്ക്ക്‌ സമീപം ചാവേറുകള്‍ നടത്തിയ ഇരട്ട സ്ഫോടനത്തില്‍ മൂന്ന്‌ പേര്‍ മരിച്ചു. തലസ്ഥാനമായ കാബൂളിന്‌ സമീപത്ത്‌ പടിഞ്ഞാറു ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ്‌ കൗണ്‍സില്‍ ബില്‍ഡിങ്ങിന് നേരെയായിരുന്നു ആക്രമണം.

ആദ്യ സ്ഫോടനം പ്രാദേശിക സമയം 5.38നും രണ്ടാമത്തേത്തു 10 മിനിറ്റുകള്‍ക്കു ശേഷവുമായിരുന്നു. തുടര്‍ന്നു വെടിവയ്പ്പുണ്ടായി. ബ്രിട്ടീഷ് കൗണ്‍സിലിനെ ലക്ഷ്യമാക്കിയാണ് ആക്രമണമെന്ന് നാറ്റോ സേന അറിയിച്ചു. പരുക്കേറ്റവരുടെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. പ്രദേശത്തു നിന്നു പുക ഉയരുന്നു.

ബ്രിട്ടനില്‍ നിന്ന്‌ 1919ല്‍ പൂര്‍ണ സ്വാതന്ത്ര്യം നേടിയതിന്റെ വാര്‍ഷികത്തിലാണ്‌ സ്ഫോടനം നടന്നത്‌. എന്നാല്‍ ആക്രമണത്തിന്‌ ഇതുമായി ബന്ധമുണ്ടോയെന്ന കാര്യം പരിശോധിച്ചു വരികയാണെന്ന്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തെക്കുറിച്ചു ബ്രിട്ടീഷ് എംബസി പ്രതികരിച്ചിട്ടില്ല.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick