ഹോം » ഭാരതം » 

കലാസംവിധായകന്‍ സമീര്‍ ചന്ദ അന്തരിച്ചു

August 19, 2011

മുംബൈ: ബോളിവുഡിലെ മുന്‍നിര കലാസംവിധായകന്‍ സമീര്‍ ചന്ദ (54)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു വ്യാഴാഴ്ചയായിരുന്നു അന്ത്യം. യോദ്ധ, ദയ തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്കും കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മൂന്നു തവണ ദേശീയ പുരസ്കാരം നേടി.

മണിരത്നം ചിത്രങ്ങളുടെ അവിഭാജ്യ ഘടകമായിരുന്നു സമീര്‍ ചന്ദ. റോജ, ദില്‍ സേ, ഗുരു, രാവണ്‍, രംഗ് ദേ ബസന്തി, ഓംകാര, ക്രിഷ്, രാംലഖന്‍ എന്നിവ ശ്രദ്ധേയ ചിത്രങ്ങള്‍. ഗൗതം ഘോഷിന്റെ നിരൂപകപ്രശംസ നേടിയ മോനേര്‍ മനുഷ്, ബുദ്ധദേബ് ദാസ് ഗുപ്തയുടെ കാല്‍പുരുഷ് എന്നിവയുടെ കലാസംവിധാനവും സമീര്‍ ചന്ദയാണ് നിര്‍വഹിച്ചത്.

മിഥുന്‍ ചക്രവര്‍ത്തിയെ നായകനാക്കി ‘ഏക് നാദിര്‍ ഗാല്‍പൊ’ എന്നൊരു ബംഗാളി ചിത്രം സംവിധാനം ചെയ്തു.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick