ഹോം » സംസ്കൃതി » 

പക്ഷപാതവും വിഭാഗീയതയും ഇല്ലാത്ത വിവേകാനന്ദന്‍

August 19, 2011

വിവേകാനന്ദന്റെ കൃതികളിലും പ്രസംഗങ്ങളിലും കൂടി കടന്നുപോകുമ്പോള്‍ തന്റെ പേരില്‍ ഒരു വിഭാഗമോ സ്ഥാപനമോ നിര്‍മിക്കുന്നതിന്‌ അദ്ദേഹം അനുകൂലമായിരുന്നില്ല എന്‍ങ്കാണാന്‍ കഴിയും. രാജ്യത്തെ ജനങ്ങളെല്ലാം ഒരു പുതിയകൊടിക്കീഴില്‍ കൊണ്ടുവരണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചില്ല. മറിച്ച്‌ രാജ്യത്ത്‌ ചിന്നിതിതറിക്കിടക്കുന്ന ആത്മീയശക്തികളെ സംയോജിപ്പിക്കണമെന്നദ്ദേഹം ആഗ്രഹിച്ചിട്ടുണ്ട്‌ അതിന്‌ വേണ്ടി പ്രയത്നിച്ചിട്ടുണ്ട്‌. ഇക്കാര്യത്തില്‍ അദ്ദേഹം കൂടുതല്‍ ഊന്നല്‍കൊടുക്കുകയും ചെയ്തു. ഒരാള്‍ ബൗദ്ധനോ ജൈനനോ സിഖ്‌ ആയിക്കൊള്ളട്ടെ, അതൊന്നും പ്രശ്നമല്ല. അവരൊക്കെ വൈദികരാണ്‌. അധികാരം പ്രവഹിക്കുന്നത്‌ വേദങ്ങളില്‍ നിന്നാണ്‌. പ്രതിഷ്ഠയില്ലാതെ ‘ഓം’മാത്രം അങ്കനം ചെയ്യപ്പെട്ട ക്ഷേത്രങ്ങള്‍ നമുക്ക്‌ നിര്‍മിക്കാം. അവര്‍ക്ക്‌ സ്വന്തം ദേവതയും ക്ഷേത്രങ്ങളും ഉണ്ടായിക്കൊള്ളട്ടെ.അവര്‍ പാരമ്പര്യമനുസരിച്ച അവിടെ ആരാധാന നടത്തട്ടെ. എന്നാല്‍ ഒരുലേബലും ഇല്ലാതെ ഒന്നിച്ചുചേരണം. കാരണം അവര്‍ ദൈവത്തിലും ആത്മാവിലും ഉള്ള ചൈതന്യം നിറഞ്ഞവരാണ്‌.ഓം എന്ന ചിഹ്നം മാത്രം അങ്കനം ചെയ്യപ്പെട്ട ക്ഷേത്രത്തില്‍ അവര്‍ ഒരുമിച്ചുവരട്ടെ. അവര്‍ക്ക്‌ അവിടെ സുഖം അനുഭവപ്പെടും.രാജ്യത്ത്‌ ഓരോസ്ഥലത്തും അത്തരം ക്ഷേത്രങ്ങള്‍ ഉണ്ടാകണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചു.രാജ്യം മുഴുവനും അടിസ്ഥാന ഏകതയില്‍ ഊന്നല്‍ നല്‍കികൊണ്ട്‌ എല്ലാം ജനങ്ങളെയും ഒരുമിപ്പിക്കാം.കര്‍മത്തിന്‌ പ്രേരണ നല്‍കുന്ന അടിസ്ഥാനമായ വസ്തുത അവര്‍ക്ക്‌ ആവേശം നല്‍കും.സ്വാമി വിവേകാനന്ദന്റെ സാഹിത്യം മുഴുവനും വായിച്ചാല്‍ അദ്ദേഹം പ്രത്യേകസമ്പ്രദായങ്ങളെ അനുകൂലിച്ചില്ലായെന്ന്‌ മനസ്സിലാകും.ആ ചിന്ത അദ്ദഹത്തിന്റെ മനസ്സില്‍ കയറിയതേയില്ല. ഈ രാജ്യത്ത്‌ ഇന്ന്‌ പ്രവര്‍ത്തിക്കുന്ന ആത്മീയവാശക്തികളുടെ പാതയില്‍നിന്ന്‌ അകന്ന്‌ നില്‍ക്കാന്‍ നമുക്ക്‌ ഒരു ആത്മീയവാദിക്ക്‌ സുഖമായി കഴിയാവുന്ന സ്ഥലമുണ്ടാവണം.ഉള്ളില്‍ ചെറുതായെങ്കിലും ആത്മീയത വളര്‍ന്നിട്ടുണ്ടെങ്കില്‍ ആര്‍ക്കും അവിടെ സുഖമനുഭവപ്പെടണം.വീക്ഷണത്തില്‍ നാം സാര്‍വലൗകികത ഉള്‍ക്കൊള്ളണം.അത്ര വിശാലമനസ്ക്കരവാണം.ചിന്നിചിതറിക്കിടക്കുന്ന എല്ലാം ആത്മീയശക്തികളുടെയും സംഗമത്തിനുള്ള സ്ഥാനമാവണം അത്‌. നാം ബോധപൂര്‍വം സങ്കുചിത ചിന്തകളെയും സമ്പ്രദായങ്ങളെയും പതാകളെയും ഒഴിവാക്കണം.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick