ഹോം » പ്രാദേശികം » കോട്ടയം » 

റിവര്‍വ്യൂ റോഡ്‌: ബലക്ഷയം വന്നഭാഗം പൊളിച്ചുകെട്ടുന്നു

August 19, 2011

പാലാ: നിര്‍മ്മാണത്തിലിരിക്കെ സംരക്ഷണഭിത്തിയുടെ കരിങ്കല്‍കെട്ട്‌ കെട്ട്‌ ബലക്ഷയമുണ്ടായി അപകടാവസ്ഥയിലായ ഭാഗം പൊളിച്ച്‌ ബലപ്പെടുത്തി നിര്‍മ്മിക്കുന്ന ജോലികള്‍ ഇന്നലെ ആരംഭിച്ചു. ബലക്ഷയം സംഭവിച്ച ഭാഗത്തെ കരിങ്കല്‍കെട്ടും നീക്കം ചെയ്താണ്‌ പുതിയ കെട്ടിണ്റ്റെ പണികള്‍ നടക്കുന്നത്‌. പാലായുടെ വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക്‌ ഒരു പരിധിവരെ പരിഹരിക്കുന്നതിന്‌ മീനച്ചിലാറ്റില്‍നിന്ന്‌ സംരക്ഷണഭിത്തി നിര്‍മ്മിച്ച്‌ റോഡിന്‌ വീതി കൂട്ടുന്ന ജോലികളാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. പുതിയഗതാഗത പരിഷ്കരണത്തോടെ ഇതി വഴിയുള്ള വാഹനഗതാഗതവും ഏറെ വര്‍ദ്ധിച്ചിരുന്നു. ബിജെപി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ കക്ഷികള്‍ അപകടാവസ്ഥ ചൂണ്ടിക്കാട്ടി രംഗത്തെത്തിയതിനെ തുടര്‍ന്നാണ്‌ പൊളിച്ചു കെട്ടാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതമായത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick