ഹോം » പൊതുവാര്‍ത്ത » 

ഹസാരെയുടെ നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക്

August 20, 2011

ന്യൂദല്‍ഹി: ജനലോക്പാല്‍ ബില്ല് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയിലെ രാം‌ലീലാ മൈതാനിയില്‍ നടക്കുന്ന അണ്ണാഹസാരെയുടെ നിരാഹാര സമരം അഞ്ചാം ദിവസവും തുടരുന്നു. ബില്ല് നടപ്പാക്കുന്നതുവരെ സമരം തുടരുമെന്ന് അണ്ണാ ഹസാ‍രെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഹസാരെയുടെ ശരീരഭാരം മൂന്നര കിലോ കുറഞ്ഞെങ്കിലും ആരോഗ്യ പ്രശ്നങ്ങളൊന്നും തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിന് പിന്തുണയുമായി കൂടുതല്‍ ജനങ്ങള്‍ സമരപന്തലിലേക്ക് എത്തുന്നുണ്ട്. പാര്‍ലമെന്റിന്റെ സ്റ്റാന്റിങ് കൌണ്‍സിലിന്റെ പരിഗണനയിലുള്ള ലോക്പാല്‍ ബില്ല് പൂര്‍ണ്ണമായും തിരിച്ചയച്ച് പുതിയ ജനലോക്പാല്‍ ബില്ല് കൊണ്ടുവരണമെന്നും അതുവരെ പ്രഷോഭം തുടരുമെന്നും അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു.

സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ അതിന് തയാറാണെന്നും അദ്ദേഹം പറഞ്ഞു.

Related News from Archive
Editor's Pick