കാശ്‌മീരില്‍ പാക്‌ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം

Saturday 20 August 2011 12:35 pm IST

ശ്രീനഗര്‍: കാശ്‌മീര്‍ താഴ്‌വരയിലെ നിയന്ത്രണരേഖാ പ്രദേശത്തിനടുത്ത്‌ പാക്കിസ്ഥാന്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈനികര്‍ തടഞ്ഞു. പാക്‌ അധിനിവേശ കാശ്‌മീരില്‍ നിന്ന്‌ സായുധ ഭീകരസംഘം ഇന്ത്യന്‍ പ്രദേശത്ത്‌ കടന്നെത്താന്‍ നീങ്ങുന്നത്‌ കണ്ടെത്തിയ സൈനികര്‍ നീക്കം തടഞ്ഞു. തുടര്‍ന്ന് ഭീകരരും സൈന്യവും തമ്മില്‍ വെടി വയ്പുണ്ടായി. സൈനികര്‍ പ്രത്യാക്രമണം ശക്തമാക്കിയപ്പോള്‍ ഭീകരര്‍ പിന്തിരിഞ്ഞഞ്ഞു. ഇന്ന്‌ രാവിലെയും വെടിവെയ്പ്പ്‌ തുടര്‍ന്നു.