ഹോം » വാര്‍ത്ത » പ്രാദേശികം » തൃശ്ശൂര്‍ » 

ശബ്ദലോകത്തേക്ക്‌ കാതോര്‍ത്ത്‌ രണ്ടുവയസ്സുകാരി സഹായം തേടുന്നു

August 20, 2011

ചേറ്റുവ : രണ്ടുവയസ്സുകാരി മിന്‍ഹാ ഫാത്തിമയുടെ ശബ്ദം കേള്‍ക്കാന്‍ സന്മനസ്സുള്ളവരുടെ സഹായം തേടുകയാണ്‌ മാതാപിതാക്കള്‍ പാവറട്ടി കുളങ്ങര വീട്ടില്‍ ഷക്കീര്‍, നൗഷിജ ദമ്പതികളുടെ ഇളയ മകളാണ്‌ മിന്‍ഹ. ജന്മനാ കുഞ്ഞിന്‌ കേള്‍വിശക്തിയും സംസാരശേഷിയും ഇല്ലായിരുന്നു. കേള്‍വി ലഭിക്കാന്‍ കുടുംബം നിരവധി ആശുപത്രികളില്‍ കൊണ്ടുപോയി. മറ്റു പ്രശ്നങ്ങളൊന്നും ഇല്ലാത്തതിനാല്‍ ശസ്ത്രക്രിയയിലൂടെ സംസാരശേഷി ലഭിക്കുമെന്നാണ്‌ ഡോക്ടര്‍മാരുടെ അഭിപ്രായം. പക്ഷെ ഇതിന്‌ വന്‍ തുക ചെലവ്‌ വേണ്ടിവരും.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഷക്കീറിന്‌ ഇതിന്‌ സാധിക്കാത്ത നിലയാണ്‌.
എറണാകുളത്തെ ആല്‍ഫ ആന്റ്‌ സെക്ക്‌ ഹെഡ്‌ ആശുപത്രിയില്‍ ഏഴ്‌ ലക്ഷം രൂപ ചെലവഴിച്ചാല്‍ മിന്‍ഹക്ക്‌ ശബ്ദം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന്‌ പറയുന്നു. ഷക്കീറിന്റെ ദുരവസ്ഥകണ്ട്‌ ഗ്രാമപഞ്ചായത്തംഗം ഫ്രാന്‍സിസ്‌ പുത്തൂരിന്റെ നേതൃത്വത്തില്‍ ചികിത്സ സഹായനിധി രൂപീകരിച്ചിട്ടുണ്ട്‌. ഫെഡറല്‍ ബാങ്കിന്റെ പാവറട്ടി ശാഖയില്‍ ഇതിനായി എക്കൗണ്ടും തുറന്നു. എക്കൗണ്ട്‌ നമ്പര്‍ 16980100002455 എന്നതാണ്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick