ഹോം » വാര്‍ത്ത » 

സ്വര്‍ണവില 20,920

August 20, 2011

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിനവും പവന്‍വില രണ്ടുതവണ വര്‍ധിച്ചു. രണ്ടു തവണയായി പവന്‍ വില 400 രൂപ ഉയര്‍ന്ന്‌ 20,920 രൂപയിലെത്തി. ഗ്രാമിന്‌ 2615 രൂപയാണ്‌ ഇന്നത്തെ വില. വെള്ളിയാഴ്ച രണ്ടുതവണയായി സ്വര്‍ണവില വര്‍ധിച്ച്‌ ഇരുപതിനായിരം ഭേദിച്ചിരുന്നു.
ഇന്നലെ രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ പവന്‌ 120 രൂപ വര്‍ധിച്ച്‌ 20,640 രൂപയായി. ഉച്ചയോടെ വീണ്ടും 280 രൂപ കൂടി ഉയര്‍ന്ന്‌ വില 20,920 രൂപയിലെത്തുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ 1080 രൂപയുടെ വര്‍ധനവാണ്‌ സ്വര്‍ണവിലക്കുണ്ടായിരിക്കുന്നത്‌. അതേസമയം, വില ഉയരത്തില്‍ നില്‍ക്കുമ്പോഴും ആഭരണ വില്‍പനയും കാര്യമായി നടക്കുന്നുണ്ടെന്നാണ്‌ വിപണി വൃത്തങ്ങള്‍ അറിയിക്കുന്നത്‌. വില ഇനിയും കൂടിയേക്കുമെന്ന ആശങ്കകളാണ്‌ വില്‍പന ക്രമാതീതമായി വര്‍ധിക്കാന്‍ കാരണം. ആഭരണങ്ങള്‍ക്കും സ്വര്‍ണനാണയങ്ങള്‍ക്കുമുള്ള ഡിമാന്‍ഡ്‌ ഒരുപോലെ ഉയരത്തിലാണ്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick