ഹോം » വാര്‍ത്ത » 

എയര്‍ഷോയ്ക്കിടെ വിമാനം തകര്‍ന്ന്‌ പൈലറ്റ്‌ മരിച്ചു

August 21, 2011

കന്‍സാസ്‌: അമേരിക്കയിലെ കന്‍സാസില്‍ നടന്ന വ്യോമാഭ്യാസത്തിനിടെ വിമാനം തകര്‍ന്ന്‌ പൈലറ്റ് മരിച്ചു. വ്യോമാഭ്യാസത്തിനിടെ വിമാനത്തില്‍ നിന്ന്‌ ശക്തമായ ശബ്ദം ഉണ്ടായതിനെ തുടര്‍ന്ന്‌ പാരച്യൂട്ട്‌ ഉപയോഗിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്‌ മുമ്പ്‌ തന്നെ വിമാനം തകരുകയായിരുന്നെന്ന്‌ അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ 15 വര്‍ഷമായി വിമാനം പറത്തി പരിശീലനം സിദ്ധിച്ച ആളാണ്‌ അപകടത്തില്‍ മരിച്ച ജോണ്‍ മക്ബ്രൈഡ്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick