ഹോം » പൊതുവാര്‍ത്ത » 

സ്മാര്‍ട്ട് സിറ്റി : മുഖ്യമന്ത്രിയും മന്ത്രി കെ.ബാബുവും യൂസഫലിയും പ്രത്യേക ക്ഷണിതാക്കള്‍

August 21, 2011

ദുബായ്: സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലേക്ക് മുഖ്യമന്ത്രിയും മന്ത്രി കെ.ബാബുവും എം.എ യൂസഫലിയും പ്രത്യേക ക്ഷണിതാക്കളാകും. സ്മാര്‍ട്ട് സിറ്റി നിര്‍മ്മാണത്തിന് ഒരു വര്‍ഷത്തേയ്ക്കുള്ള പണം ടീകോം അനുവദിക്കാനും ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ടീകോം നേരത്തെ ഒരു ഉന്നതാധികാര സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ യോഗമാണ് ഇന്ന് ചേര്‍ന്നത്. സെപ്റ്റംബര്‍ 29ന് സ്മാര്‍ട്ട് സിറ്റിയുടെ പവലിയന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും നവംബര്‍ 19ന് സ്മാര്‍ട്ട് സിറ്റിയുടെ ആസ്ഥാന മന്ദിരത്തിന്റെ പണി ആരംഭിക്കാനും യോഗം തീരുമാനിച്ചു.

സാമ്പത്തിക പരമായി യാതൊരു പ്രശ്നങ്ങളും ടീകോമിനില്ല. അതിനാല്‍ എത്രയും വേഗം പണി പൂര്‍ത്തിയാക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്.

Related News from Archive
Editor's Pick