ഹോം » വാര്‍ത്ത » പ്രാദേശികം » എറണാകുളം » 

ബൈക്ക്‌ മോഷ്ടാവ്‌ പിടിയിലായി

August 21, 2011

കോതമംഗലം: നിരവധിമോഷണക്കേസുകളിലെ പ്രതിയെ കോതമംഗലം പോലീസ്‌ അറസ്റ്റ്‌ ചെയ്തു. ആലുവ ആലങ്ങാട്‌ നന്തിപറമ്പ്‌ കോളനിയില്‍ താമസിക്കുന്ന അമ്മ പറമ്പില്‍ ഷാജന്‍ (ബുള്ളറ്റ്‌ ഷാജി) (44)നെയാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്‌. ആലുവ, പറവൂര്‍, പെരുമ്പാവൂര്‍, കോതമംഗലം പോലീസ്‌ സ്റ്റേഷനതിര്‍ത്തികളില്‍ ഇയാള്‍ക്കെതിരെ കേസ്സുകള്‍ നിലവിലുണ്ട്‌.
കോതമംഗലം ടിബിക്കുന്ന്‌ ഭാഗത്താണ്‌ ഷാജന്‍ നേരത്തെ താമസിച്ചിരുന്നത്‌. ശനിയാഴ്ച കോതമംഗലത്ത്‌ സ്പെയര്‍ പാര്‍ട്സ്‌ കട നടത്തുന്ന കൊറ്റാഞ്ചേരി ഏലിയാസിന്റെ ബൈക്ക്‌ മോഷ്ടിക്കുന്നതിനിടെയാണ്‌ പോലീസിന്റെ പിടിയിലായത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്തു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick