ഹോം » പൊതുവാര്‍ത്ത » 

സ്വര്‍ണവില പവന് 21,200 രൂപ

August 22, 2011

കൊച്ചി: സ്വര്‍ണവില അത്യുന്നതങ്ങളിലേക്കുള്ള കുതിപ്പ്‌ തുടരുന്നു. ഇന്ന്‌ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 21,200 രൂപയിലെത്തി. ഇന്ന് രണ്ട് തവണയായി പവന് 280 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസം 20,920 രൂപയായിരുന്ന പവന്‌ ആദ്യം 80 രൂപ വര്‍ദ്ധിച്ചിരുന്നു. പിന്നീട് 200 രൂപ കൂടി വര്‍ദ്ധിക്കുകയായിരുന്നു.

ആഗോള വിപണിയില്‍ സ്വര്‍ണത്തിന്‌ ഉണ്ടായ വില വര്‍ദ്ധനവാണ്‌ ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്‌. ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന് 24 ഡോളറിന്റെ വര്‍ദ്ധനവാണ് രാജ്യാന്തര വിപണിയില്‍ ഉണ്ടായിരിക്കുന്നത്. 2500 ഡോളാറിലേക്ക് സ്വണ്ണത്തിന്റെ വില രാജ്യാന്തര വിപണിയില്‍ എത്തുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. 1789 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.

ആഗോള സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയിലേക്ക്‌ പോകുന്നതും, ഓഹരി വിപണിയിലെ അനിശ്ചിതത്വം തുടരുന്നതും സ്വര്‍ണ വില വര്‍ദ്ധിപ്പിച്ചു. കേരളത്തില്‍ വിവാഹ സീസണായതോടെ വ്യാപാരികള്‍ സ്വര്‍ണം വാങ്ങാന്‍ കാണിച്ച താല്‍പര്യവും ഇവിടെ വില വര്‍ദ്ധനയ്ക്ക്‌ ആക്കം കൂട്ടി.

Related News from Archive
Editor's Pick