ഹോം » ലോകം » 

ഭരണം ഒഴിയില്ലെന്ന് ബാഷര്‍ അല്‍ അസദ്

August 22, 2011

ഡമാസ്കസ്: ഭരണം ഒഴിയുന്ന പ്രശ്നമേ ഇല്ലെന്ന് സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദ് വ്യക്തമാക്കി. വിമതര്‍ക്കു മേല്‍ തന്റെ സൈന്യം നിയന്ത്രണം നേടിയെന്നും സര്‍ക്കാരിന് ഒരു വെല്ലുവിളികളും ഇല്ലെന്നും ബാഷര്‍ പറഞ്ഞു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അമേരിക്കയും യൂറോപ്യന്‍ യൂണിയനും അസദ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അസദിന്റെ മറുപടി. സിറിയയില്‍ നടക്കുന്ന വിമത പ്രക്ഷോഭങ്ങള്‍ പൂര്‍ണ്ണമായും അടിച്ചമര്‍ത്തുമെന്നും രാജ്യത്തിനെതിരെ എന്ത് ആക്രമണം ഉണ്ടായാലും അതിന് ശക്തമായ മറുപടി നല്‍കുമെന്നും ബാഷര്‍ അല്‍ അസദ് പറഞ്ഞു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രക്ഷോഭം കൂടുതല്‍ അക്രമാസക്തമാകുന്നു. അതിനെ നേരിടാന്‍ നടപടി എടുക്കുന്നുണ്ടെന്നും തനിക്ക് ഒരു ആശങ്കയും ഇല്ലെന്നും അല്‍ അസദ് പറഞ്ഞു. അടുത്ത ഫെബ്രുവരിയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു നടത്തുമെന്നും അസദ് വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇത് നാലാം തവണയാണ് അദ്ദേഹം ടെലിവിഷനിലൂടെ ജനങ്ങളോട് സംസാരിക്കുന്നത്. സമാധാന പ്രവര്‍ത്തനങ്ങള്‍ക്കായി യു.ന്‍ പ്രതിനി സംഘം കഴിഞ്ഞ ദിവസം എത്തിച്ചേര്‍ന്നിട്ടുണ്ട്.

അസദിന് അനുകൂലമായും പ്രകടനങ്ങള്‍ നടക്കുന്നുണ്ട്.

Related News from Archive
Editor's Pick