ഹോം » വാര്‍ത്ത » 

തച്ചങ്കരിക്കെതിരെയുള്ള കേസുകളിലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല

August 22, 2011

തൃശൂര്‍: ടോമിന്‍ തച്ചങ്കരിക്കെതിരെയുള്ള കേസുകളിലെ നിലവിലെ സ്ഥിതി സംബന്ധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കണമെന്ന കോടതി നിര്‍ദ്ദേശം വിജിലന്‍സ്‌ പാലിച്ചില്ല. തച്ചങ്കരിക്കെതിരെ പ്രോസിക്യൂഷന്‌ അനുമതിയുണ്ടോ എന്നകാര്യം വ്യക്തമാക്കണമെന്ന്‌ കോടതി ആവശ്യപ്പെട്ടിരുന്നു.

ഇന്ന്‌ റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ തൃശൂര്‍ വിജിലന്‍സ്‌ കോടതി വിജിലന്‍സ്‌ ഡയറക്‌ടറോട്‌ നിര്‍ദ്ദേശിച്ചിരുന്നത്‌. എന്നാല്‍ വിജിലന്‍സിന്റെ അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ കോടതിയില്‍ ഹാജരായില്ല. ഇതേ തുടര്‍ന്ന്‌ കേസ്‌ ഈ മാസം 24ന്‌ പരിഗണിക്കാനായി മാറ്റി.

തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തതിനെ ചോദ്യം ചെയ്‌ത്‌ പൊതുപ്രവര്‍ത്തകനായ പി.ഡി.ജോസഫ്‌ സമര്‍പ്പിച്ച ഹര്‍ജിയാണ്‌ കോടതിയുടെ പരിഗണനയിലുള്ളത്‌.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

വാര്‍ത്ത - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick